---
title: "ജെ.എല്‍.യു.ക്യാമ്പ് ഇന്ന് തുടങ്ങും"
english_title: "JLU Camp To Begin Today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181378/jlu-camp-to-begin-today"
published_at: "2024-02-01T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bbc34302a25_1.png"
keywords: []
---

# ജെ.എല്‍.യു.ക്യാമ്പ് ഇന്ന് തുടങ്ങും

> **Lead Summary:** **പേരാമ്പ്ര:** ജനതാ ലേബര്‍ യൂണിയന്‍ (ജെ.എല്‍.യു) കോഴിക്കോട് ജില്ലാ ക്യാമ്പിന് ഇന്ന് പേരാമ്പ്രയില്‍ തുടക്കം കുറിക്കും. പേരാമ്പ്ര ദാറുന്നൂജും യതീം ഖാനയ്ക് എതിര്‍വശത്തുള്ള ഡിഗിനിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ അഡ്വ: എം.കെ.പ്രേംനാഥ് നഗറിലാണ് വേദി.

## Article Content

**പേരാമ്പ്ര:** ജനതാ ലേബര്‍ യൂണിയന്‍ (ജെ.എല്‍.യു) കോഴിക്കോട് ജില്ലാ ക്യാമ്പിന് ഇന്ന് പേരാമ്പ്രയില്‍ തുടക്കം കുറിക്കും. പേരാമ്പ്ര ദാറുന്നൂജും യതീം ഖാനയ്ക് എതിര്‍വശത്തുള്ള ഡിഗിനിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ അഡ്വ: എം.കെ.പ്രേംനാഥ് നഗറിലാണ് വേദി.

വൈകീട്ട് 4 മണിക്ക് ജില്ലാ പ്രസിഡന്റ് അഡ്വ: രാജീവന്‍ മല്ലിശ്ശേരി പതാക ഉയര്‍ത്തും തുടര്‍ന്ന് നടക്കുന്ന കൗണ്‍സില്‍ മീറ്റിംഗ് സംസ്ഥന ജനറല്‍ സിക്രട്ടറി നീലിയോട്ട് നാണു ഉദ്ഘാടനം ചെയ്യും. നാളെ കാലത്ത് പത്ത് മണിക്ക് ആര്‍.ജെ.ഡി.സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ എം.കെ.ഭാസ്‌കരന്‍ ,വി. കുഞ്ഞാലി, എന്‍.കെ.വല്‍സന്‍ തുടങ്ങിയവര്‍ സംസാരിക്കും തുടര്‍ന്ന് ' ലേബര്‍ കോഡും തൊഴില്‍ മേഖലയും'' എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ: എം.എസ്.സജി ക്ലാസ്സെടുക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിവിധ നേതാക്കള്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181378/jlu-camp-to-begin-today)