---
title: "കൂത്താളി പഞ്ചായത്തിലെ തിരഞ്ഞെടുത്ത കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേയും ആദരിച്ചു"
english_title: "Selected farmers and agricultural laborers of Koothali Panchayath were honored"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18147/selected-farmers-and-agricultural-laborers-of-koothali-panchayath-were-honored"
published_at: "2021-12-28T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cafa842b477_kk.jpg"
keywords: []
---

# കൂത്താളി പഞ്ചായത്തിലെ തിരഞ്ഞെടുത്ത കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേയും ആദരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കൂത്താളി പഞ്ചായത്ത് അഗ്രികള്‍ചറല്‍ ഇംപ്രൂവ്‌മെന്റ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മൂരികുത്തിയില്‍ സംഘടിപ്പിച്ച കൃഷി ഭവന്‍ മുഖേന തിരഞ്ഞെടുത്ത കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേയും ആദരിച്ചു.

## Article Content

** പേരാമ്പ്ര:** കൂത്താളി പഞ്ചായത്ത് അഗ്രികള്‍ചറല്‍ ഇംപ്രൂവ്‌മെന്റ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മൂരികുത്തിയില്‍ സംഘടിപ്പിച്ച കൃഷി ഭവന്‍ മുഖേന തിരഞ്ഞെടുത്ത കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേയും ആദരിച്ചു.

ചടങ്ങ് കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു ഉത്ഘാടനം ചെയ്യ്തു. അഗ്രി ഇംപ്രൂച്ച്‌മെന്റ് സൊസെറ്റി പ്രസിണ്ടന്റ് എം. നാരായണന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആയിഷ, ശ്രീവിലാസ് വിനോയ്, കെ.വി. രാഗിത ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

കര്‍ഷകരായ മീനാക്ഷി പുത്തന്‍പുരയില്‍, ബിന്ദു വെള്ളപാറക്കല്‍, യുവകര്‍ഷകനായ എന്‍.എം. ഷാജീവ്, വേണു നായര്‍ ഗണപതികണ്ടി, തോട്ടത്തില്‍ ഗോപാലകൃഷ്ണന്‍, കെ.ടി കുഞ്ഞമ്മദ്, ദാമോദരന്‍ തോട്ടത്തില്‍ എന്നിവരെയും കര്‍ഷക തൊഴിലാളായ സി.കെ ബാലന്‍, അമ്മാളു അമ്മ എന്നിവരെയാണ് ആദരിച്ചത്.

കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിണ്ടന്റ് മോഹന്‍ദാസ്, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.ടി. കുഞ്ഞമ്മദ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്‍.കെ സുരേഷ്, വനിത വികസന ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ടി.വി. മാധവിയമ്മ, സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്‍.കെ. രാഘവന്‍ , കെ.കെ. ചെക്കോട്ടി, ടി.പി. ചന്ദ്രന്‍, കൂത്താളി കോപറേറ്റീവ് സൊസെറ്റി പ്രസിണ്ടന്റ് എന്‍.കെ. വിജയന്‍, കൂത്താളി വനിത സൊസെറ്റി പ്രസിണ്ടന്റ് പി.പി. കാര്‍ത്ത്യായനി, കൂത്താളി ക്രെഡിറ്റ് സൊസൈറ്റി പ്രസിണ്ടന്റ് പി.എം രാഘവന്‍, മുന്‍ അഗ്രകള്‍ച്ചര്‍ ഇപ്രൂവ്‌മെന്റ് സൊസൈറ്റി പി. മോഹനന്‍ എന്നിവര്‍ ആശംസയേകി.

അഗ്രി കള്‍ച്ചര്‍ ഇപ്രൂവ്‌മെന്റ് സൊസൈറ്റി സെക്രട്ടറി സി.കെ ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് അഗ്രി കള്‍ച്ചര്‍ ഇപ്രൂവ്‌മെന്റ് സൊസൈറ്റി വൈസ് പ്രസിണ്ടന്റ് കെ.സി. റഫീക്ക് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18147/selected-farmers-and-agricultural-laborers-of-koothali-panchayath-were-honored)