---
title: "മാധ്യമപ്രവര്‍ത്തകന് എതിരെ പ്രമേയം; ഗ്രാമപഞ്ചായത്ത് നടപടിയെ പ്രസ് ക്ലബ്ബ് യോഗം അപലപിച്ചു"
english_title: "Resolution against Journalist; The press club meeting condemned the gram panchayat action"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181485/resolution-against-journalist-the-press-club-meeting-condemned-the-gram-panchayat-action"
published_at: "2024-02-02T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc88750aec7_1_press.jpg"
keywords: []
---

# മാധ്യമപ്രവര്‍ത്തകന് എതിരെ പ്രമേയം; ഗ്രാമപഞ്ചായത്ത് നടപടിയെ പ്രസ് ക്ലബ്ബ് യോഗം അപലപിച്ചു

> **Lead Summary:** ** പേരാമ്പ്ര : **ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് കര്‍ഷകനായ ജോസഫ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ദീപിക ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ആരോപിച്ച് കേസെടുക്കാന്‍ പ്രമേയം പാസാക്കിയ ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് നടപടിയില്‍ പേരാമ്പ പ്രസ് ക്ലബ് ജനറല്‍ ബോഡി യോഗം അപലപിച്ചു.

## Article Content

** പേരാമ്പ്ര : **ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് കര്‍ഷകനായ ജോസഫ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ദീപിക ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ആരോപിച്ച് കേസെടുക്കാന്‍ പ്രമേയം പാസാക്കിയ ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് നടപടിയില്‍ പേരാമ്പ പ്രസ് ക്ലബ് ജനറല്‍ ബോഡി യോഗം അപലപിച്ചു.

പ്രസ് പ്രസിഡന്റ്  ഇ.എം. ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജന്‍ വര്‍ക്കി വിഷയം വിശദീകരണം നടത്തി.

ജനകീയ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ എത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കേസിന്‍ കുടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും രാജന്‍ വര്‍ക്കിക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.

പി.സി. സുരേന്ദ്രനാഥ്, എന്‍.കെ കുഞ്ഞിമുഹമ്മദ്, എന്‍.പി വിധു, പ്രശാന്ത് പാലേരി, ഇബ്രാഹിം കല്പത്തൂര്‍, കെ.പി. ബാലകൃഷ്ണന്‍, കുഞ്ഞബ്ദുള്ള വാളൂര്‍, സി.കെ ബാലകൃഷ്ണന്‍ മീഡിയ, സുരേഷ് നൊച്ചാട്, സി.കെ. ബാലകൃഷ്ണന്‍ കൗമുദി, അനില്‍ കുമാര്‍ പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.

ദേവരാജ് കന്നാട്ടി സ്വാഗതം പറഞ്ഞ യോഗത്തിന് ശശി കിഴക്കന്‍ പേരാമ്പ്ര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181485/resolution-against-journalist-the-press-club-meeting-condemned-the-gram-panchayat-action)