---
title: "വയലോരം സ്വയം സഹായ സംഘം നൊച്ചാടിന്റെ പച്ചക്കറി കൃഷിക്ക് തുടക്കമായി "
english_title: "Vailoram Self Help Group started vegetable cultivation of Nochad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181535/vailoram-self-help-group-started-vegetable-cultivation-of-nochad"
published_at: "2024-02-02T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc9c145399c_1_nochad.jpg"
keywords: []
---

# വയലോരം സ്വയം സഹായ സംഘം നൊച്ചാടിന്റെ പച്ചക്കറി കൃഷിക്ക് തുടക്കമായി 

> **Lead Summary:** നൊച്ചാട്: ചാത്തോത്ത് താഴെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയലോരം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലുള്ള ഗ്രാമശ്രീ കാര്‍ഷിക കൂട്ടായ്മയുടെ വിഷുവിന് ഒരു മുറം എന്ന പച്ചക്കറി പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനത്തിന് തുടക്കമായി.

## Article Content

നൊച്ചാട്: ചാത്തോത്ത് താഴെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയലോരം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലുള്ള ഗ്രാമശ്രീ കാര്‍ഷിക കൂട്ടായ്മയുടെ വിഷുവിന് ഒരു മുറം എന്ന പച്ചക്കറി പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനത്തിന് തുടക്കമായി.

നൊച്ചാട് കൃഷിഭവന്‍ ഓഫീസിലെ അസിസ്റ്റന്റുമാരായ എം.എം പ്രസീദ, വി.കെ ശുഭശ്രീ എന്നിവര്‍ വിത്ത് നടല്‍ കര്‍മ്മം നടത്തി. പൂര്‍ണ്ണമായും ജൈവവളത്തില്‍ അധിഷ്ഠിതമായ കൃഷിയാണ് ഉദ്ദേശിക്കുന്നത്.

സംഘം രക്ഷാധികാരി പി.കെ സുരേഷ്, വയലോരം സംഘം പ്രസിഡന്റ്  സി.പി. സജീവന്‍, സെക്രട്ടറി എം അബ്ദുള്ള, ഗ്രാമ ശ്രീ കണ്‍വീനര്‍ ടി.പി രാജന്‍, പി അബൂബക്കര്‍, പി.പി മനോജന്‍, ശങ്കരന്‍, അശ്വതി, സി മോഹനന്‍, സി. ഷാജു, പി ഫായിസ്, വി.കെ.എം കുഞ്ഞമ്മ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181535/vailoram-self-help-group-started-vegetable-cultivation-of-nochad)