---
title: "'കൂട്ട് ' അയല്‍പക്ക വേദി മുയിപ്പോത്ത് കുടുംബ സംഗമം "
english_title: "'koot' neighborhood venue Muipoth family reunion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181578/koot-neighborhood-venue-muipoth-family-reunion"
published_at: "2024-02-02T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcbb6400a2e_1_koot.jpg"
keywords: []
---

# 'കൂട്ട് ' അയല്‍പക്ക വേദി മുയിപ്പോത്ത് കുടുംബ സംഗമം 

> **Lead Summary:** **മുയിപ്പോത്ത്: **'കൂട്ട് ' അയല്‍പക്ക വേദി, മുയിപ്പോത്തിന്റെ കുടുംബ സംഗമം പരിപാടികള്‍ വര്‍ണ്ണാഭമായ ഘോഷയാത്രയോടുകൂടി നടന്നു.

## Article Content

**മുയിപ്പോത്ത്: **'കൂട്ട് ' അയല്‍പക്ക വേദി, മുയിപ്പോത്തിന്റെ കുടുംബ സംഗമം പരിപാടികള്‍ വര്‍ണ്ണാഭമായ ഘോഷയാത്രയോടുകൂടി നടന്നു.

മുയിപ്പോത്ത് എല്‍പി സ്‌കൂളില്‍ വെച്ച് നടന്ന കുടുംബ സംഗമം പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. അയല്‍പക്ക വേദി പ്രസിഡന്റ്, പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ സ്വാതന്ത്ര്യസമര സേനാനിയും കീഴരിയൂര്‍ ബോംബ് കേസ് ഉള്‍പ്പെടെ നിരവധി സമര പോരട്ടങ്ങളില്‍ പങ്കെടുത്ത മുള്ളങ്കണ്ടി മീത്തല്‍ കുഞ്ഞിരാമന്റെ മകള്‍ കെ.പി. കല്യാണിയമ്മയെ ആദരിച്ചു.

ചടങ്ങില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജിയില്‍ എംഡിക്ക് പ്രവേശനം ലഭിച്ച നയന്‍താര, നീന്തല്‍ പരിശീലകന്‍ ഇ.പി. ശ്രീധരന്‍, കടത്തനാട് രാജ അക്കാദമി ഫുട്‌ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച പി.കെ മയൂഖ, പി.കെ. ആര്യലക്ഷ്മി; അയല്‍പക്ക വേദിക്ക് പുതിയ പേര് നിര്‍ദ്ദേശിച്ച കെ. സുലേഖ എന്നിവര്‍ക്ക് അനുമോദനം നല്‍കി.

സെക്രട്ടറി എന്‍. മനോജ്കുമാര്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് എ.കെ.എം ബബിത നന്ദിയും പറഞ്ഞു. കൂടാതെ കുടുംബ സംഗമത്തില്‍ മണിദാസ് പയ്യോളിയുടെ മണിമാന്‍ ഷോയും കുടുംബാഗങ്ങളുടെ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181578/koot-neighborhood-venue-muipoth-family-reunion)