---
title: "ഫുട്ബോളിന് ഒപ്പം കളരി പരിശീലനത്തിനും പദ്ധതി തയ്യാറാക്കി കൊയിലാണ്ടി പാസ് ഫുട്ബോള്‍ നഴ്സറി "
english_title: "Koyilandy Pass Football Nursery has a plan for football as well as college training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18160/koyilandy-pass-football-nursery-has-a-plan-for-football-as-well-as-college-training"
published_at: "2021-12-28T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb0b79d9ffb_WATER MARK.JPG"
keywords: []
---

# ഫുട്ബോളിന് ഒപ്പം കളരി പരിശീലനത്തിനും പദ്ധതി തയ്യാറാക്കി കൊയിലാണ്ടി പാസ് ഫുട്ബോള്‍ നഴ്സറി 

> **Lead Summary:** ** കീഴരിയൂര്‍:** ഫുട്ബോളിന് ഒപ്പം കളരി പരിശീലനത്തിനും പദ്ധതി തയ്യാറാക്കി കൊയിലാണ്ടി പാസ് ഫുട്ബോള്‍ നഴ്സറി. കീഴരിയൂര്‍ നടുവത്തൂര്‍ കുറുവച്ചാലില്‍ കളരിയുമായി ചേര്‍ന്നാണ് കുട്ടികള്‍ക്ക് പരിശീലനം ആരംഭിച്ചത്.

## Article Content

** കീഴരിയൂര്‍:** ഫുട്ബോളിന് ഒപ്പം കളരി പരിശീലനത്തിനും പദ്ധതി തയ്യാറാക്കി കൊയിലാണ്ടി പാസ് ഫുട്ബോള്‍ നഴ്സറി. കീഴരിയൂര്‍ നടുവത്തൂര്‍ കുറുവച്ചാലില്‍ കളരിയുമായി ചേര്‍ന്നാണ് കുട്ടികള്‍ക്ക് പരിശീലനം ആരംഭിച്ചത്.

ഇന്ന് കാലത്ത് കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് കെ.കെ നിര്‍മ്മല ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സവിത നിരത്തില്‍ അധ്യക്ഷയായി.

കെ.ടി ജലജ മുഖ്യപ്രഭാഷണം നടത്തി. എഎസ്‌ഐ ശ്രീകുമാര്‍ കളിരി പരിശീലനം ഫുട്ബോളിനെ കുടുതല്‍ ചിട്ടപ്പെടുത്തുകയും ആകര്‍ഷകമാക്കുകയും പരിക്കുകള്‍ ലഘൂകരിക്കുകയും ചെയ്യുമെന്നു ഉദാഹരണ സഹിതം വിവരിച്ചു നല്‍കി.

റഷീദ് പുളിയഞ്ചേരി, എടത്തില്‍ രവി എന്നിവര്‍ സംസാരിച്ചു. പാസ് കോര്‍ഡിനേറ്റര്‍ എന്‍.കെ പ്രവീണ്‍ ദാസ്, എ ശൈലേഷ്, എന്‍. മുഹമ്മദ് റാഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18160/koyilandy-pass-football-nursery-has-a-plan-for-football-as-well-as-college-training)