---
title: "കായണ്ണ സ്വദേശിയായ യുവാവിന് വേണം നിങ്ങളുടെ കാരുണ്യം "
english_title: "The young man from Kayanna needs your mercy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18183/the-young-man-from-kayanna-needs-your-mercy"
published_at: "2021-12-28T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb30372ceb7_vvvv - Copy (3) - Copy.JPG"
keywords: []
---

# കായണ്ണ സ്വദേശിയായ യുവാവിന് വേണം നിങ്ങളുടെ കാരുണ്യം 

> **Lead Summary:** **കായണ്ണ:** ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന കായണ്ണ സ്വദേശിയായ യുവാവ് ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു.

## Article Content

**കായണ്ണ:** ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന കായണ്ണ സ്വദേശിയായ യുവാവ് ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു.

കായണ്ണ പഞ്ചായത്ത് നാലാം വാര്‍ഡിലെ പാറമുതു പ്രണവാണ് 3 വര്‍ഷത്തോളമായി ചികിത്സയിലുള്ളത്. ഇരു വൃക്കകളും തകരാറിലായി ശസ്ത്രക്രിയ വിധേയരാകാന്‍ പോകുന്ന പ്രണവിന്റെ ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമാണ്.

നിര്‍ധന കുടുംബത്തില്‍പെട്ട ഇവര്‍ക്ക് ഇത്രയും തുക കണ്ടെത്തുക എന്നത് പ്രയാസമാണ്. തുടര്‍ന്ന് ചികത്സയ്ക്കായ് നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.

ഫെഡല്‍ ബേങ്കിന്റെ മൊട്ടന്തറ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. A/c 13230100135761, IFSC: FDRL0001323.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18183/the-young-man-from-kayanna-needs-your-mercy)