---
title: "പേരാമ്പ്രയില്‍ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചനിലയില്‍"
english_title: "A toddler fell into the water in a bucket and died in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181895/a-toddler-fell-into-the-water-in-a-bucket-and-died-in-perambra"
published_at: "2024-02-03T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be12c8cdca3_1_baby.JPG"
keywords: []
---

# പേരാമ്പ്രയില്‍ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചനിലയില്‍

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര മരുതേരിയിൽ മൂന്ന് വയസുകാരിയായ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര മരുതേരിയിൽ മൂന്ന് വയസുകാരിയായ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി.

മരുതേരി പുന്നച്ചാലിലെ വലിയ പറമ്പിൽ ആൽബിൻ്റെയും ജോബിറ്റയുടെയും മകൾ അനീറ്റ (3) യെയാണ് വീട്ടിനകത്തെ ബാത്ത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടത്.

കുട്ടിയെ ഉറക്കി കിടത്തി അലക്കാൻ പോയ അമ്മ തിരിച്ച് വന്നപ്പോൾ കുട്ടിയെ ബാത്ത് റൂമിലെ ബക്കറ്റിൽ കാണുകയായിരുന്നു. ഈ സമയം ആൽബിൻ്റെ മാതാ പിതാക്കൾ വീട്ടിലെ അടുത്ത മുറിയിലുണ്ടായിരുന്നെങ്കിലും അപകടം നടന്നത് അറിഞ്ഞില്ല.

ഉടൻ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181895/a-toddler-fell-into-the-water-in-a-bucket-and-died-in-perambra)