---
title: "യൂത്ത് ലീഗ് നേതാവ് പിസി സിറാജിനെതിരെയുള്ള കുപ്രചരണങ്ങളെ ചെറുക്കും "
english_title: "Youth League leader PC Siraj will fight the slanderous propaganda"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18195/youth-league-leader-pc-siraj-will-fight-the-slanderous-propaganda"
published_at: "2021-12-28T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb46542e3a7_WATER MARK.JPG"
keywords: []
---

# യൂത്ത് ലീഗ് നേതാവ് പിസി സിറാജിനെതിരെയുള്ള കുപ്രചരണങ്ങളെ ചെറുക്കും 

> **Lead Summary:** **പേരാമ്പ്ര: **യൂത്ത് ലീഗ് നേതാവ് പിസി സിറാജിനെതിരെയുള്ള കുപ്രചരണങ്ങളെ ചെറുക്കുമെന്ന് ലീഗ് നേതാക്കള്‍.

## Article Content

**പേരാമ്പ്ര: **യൂത്ത് ലീഗ് നേതാവ് പിസി സിറാജിനെതിരെയുള്ള കുപ്രചരണങ്ങളെ ചെറുക്കുമെന്ന് ലീഗ് നേതാക്കള്‍.

പൊതു രംഗത്ത് മാന്യമായി ഇടപെട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പി.സി. സിറാജിനെ അപമാനിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിലെ ചില കുബുദ്ധികളുടെ നിന്ദ്യവും ഹീനവുമായ ശ്രമത്തെ നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ശക്തമായി നേരിടുമെന്ന് അവര്‍ പറഞ്ഞു.

10 വര്‍ഷം മുമ്പ് നൊച്ചാട് മഹല്ലില്‍ നടന്ന യുവതിയുടെ ആദ്യവിവാഹം സംബന്ധമായ വിഷയങ്ങളില്‍ ആ മഹല്ലില്‍ ബോധ്യപ്പെടുത്താതെ ചാലിക്കര മഹല്ല് ജുമാ മസ്ജിദിനു മുമ്പില്‍ പ്രതിഷേധവുമായി എത്തിയത് നാട്ടുകാരില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കോടതി ഇടപെട്ട വിഷയത്തില്‍ നീതി നടപ്പാക്കാനുളള സംവിധാനം നാട്ടിലുള്ളപ്പോള്‍ 10 വയസ്സുകാരിയെ പൊരി വെയിലത്ത് നിര്‍ത്തി പീഢിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന കാര്യം ഗൂഢലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ട് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഇതുമായി ബന്ധപ്പെട്ട് സിറാജിനെതിരെ നടത്തുന്ന, അപവാദ പ്രചരണങ്ങളെ അതിശക്തമായി പ്രതിരോധിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് ടി.പി നാസര്‍, സെക്രട്ടറി പി ഹാരിസ്, എന്‍.പി അസീസ്, അബ്ദു റസാഖ് കല്ലൊത്ത് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18195/youth-league-leader-pc-siraj-will-fight-the-slanderous-propaganda)