---
title: "ആവളയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി"
english_title: "Free eye check-up camp conducted in Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181957/free-eye-check-up-camp-conducted-in-avala"
published_at: "2024-02-03T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be55d1b889e_1.png"
keywords: []
---

# ആവളയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

> **Lead Summary:** **കോഴിക്കോട് :** ആവള മഠത്തില്‍ മുക്ക് ജുമാ മസ്ജിദ് കോംപ്ലക്‌സ് ഉദ്ഘാടനത്തോടനുബന്ധിച്ചു പേരാമ്പ്ര വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ മഠത്തില്‍ മുക്കില്‍ സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണ്ണയ ക്യാമ്പ് നടത്തി.

## Article Content

**കോഴിക്കോട് :** ആവള മഠത്തില്‍ മുക്ക് ജുമാ മസ്ജിദ് കോംപ്ലക്‌സ് ഉദ്ഘാടനത്തോടനുബന്ധിച്ചു പേരാമ്പ്ര വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ മഠത്തില്‍ മുക്കില്‍ സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണ്ണയ ക്യാമ്പ് നടത്തി.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം വി.പി പ്രവിത അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ എം ബിജിഷ, സംസ്‌കാര സാഹിതി പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വീനര്‍ വിജയന്‍ ആവള,വിഷന്‍ ട്രസ്റ്റ് പി ആര്‍ ഒ അരുണ്‍ സക്കറിയ എന്നിവര്‍ സംസാരിച്ചു.

സ്വാഗത സംഘo കണ്‍വീനര്‍ അഷറഫ് ചിറക്കര സ്വാഗതവും ചെയര്‍മാന്‍ സി എം അബ്ദുല്‍ കരീംനന്ദിയുംപറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181957/free-eye-check-up-camp-conducted-in-avala)