---
title: "കണയമ്പത്ത് ഫാമിലി കുടുംബ സംഗമം മെയ് 12ന് പേരാമ്പ്രയില്‍ നടക്കും"
english_title: "Kanayambath Family Family Meet To Be Held In Perambra On May 12"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181965/kanayambath-family-family-meet-to-be-held-in-perambra-on-may-12"
published_at: "2024-02-03T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be5e5279e25_1.png"
keywords: []
---

# കണയമ്പത്ത് ഫാമിലി കുടുംബ സംഗമം മെയ് 12ന് പേരാമ്പ്രയില്‍ നടക്കും

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയിലെ പുരാതന മുസ്ലിം തറവാടായ കണയമ്പത്ത് ഫാമിലി കുടുംബ സംഗമം മെയ് 12ന് പേരാമ്പ്ര ദാറുന്നുജും കോളേജ് ഗ്രൗണ്ടില്‍ വെച്ചു നടത്താന്‍ പേരാമ്പ്രയില്‍ ചേര്‍ന്ന സ്വാഗത സംഘം കമ്മിറ്റി തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയിലെ പുരാതന മുസ്ലിം തറവാടായ കണയമ്പത്ത് ഫാമിലി കുടുംബ സംഗമം മെയ് 12ന് പേരാമ്പ്ര ദാറുന്നുജും കോളേജ് ഗ്രൗണ്ടില്‍ വെച്ചു നടത്താന്‍ പേരാമ്പ്രയില്‍ ചേര്‍ന്ന സ്വാഗത സംഘം കമ്മിറ്റി തീരുമാനിച്ചു.

അയ്യായിരത്തോളം കുടുംബങ്ങള്‍ പ്രോഗ്രാമില്‍ പങ്കെടുക്കും.കുടുംബ ബന്ധം ചേര്‍ക്കുന്നതിന്റെ ശ്രേഷ്ഠത വിവരിക്കുന്ന പ്രഭാഷണം, മുതിര്‍ന്നവരെ ആദരിക്കല്‍, കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും. ബന്ധങ്ങള്‍ പരസ്പരം മനസിലാക്കാനും പുതുക്കാനും കുടുംബത്തിലെ ഉപകാരപ്രദമായ പല ചുവടു വെപ്പുകളും നടത്താനും, ആവുന്നത്ര കുടുംബത്തെ ഒരുമിപ്പിക്കാനും സഹായിക്കാനുമുള്ള ചര്‍ച്ചകളും സംഗമത്തില്‍ ഉണ്ടാവുമെന്ന് സംഘാടകര്‍ പറഞ്ഞു.

പേരാമ്പ്ര മുന്‍ എം.എല്‍.എ കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ മിനി സിവില്‍ സ്റ്റേഷന് സമീപം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് മുഖ്യാതിഥിയായി പങ്കെടുത്തു. പി.സി.അബ്ദുള്‍ ഹമീദ് അധ്യക്ഷത വഹിച്ചു.ഡോ. പി. കുഞ്ഞിമെയ്തീന്‍, കെ.വി.കുഞ്ഞിമൊയ്തി, പുത്തൂര് മുഹമ്മദലി, നടുക്കണ്ടികുഞ്ഞബ്ദുള്ള ഹാജി, എം.കെ.മൊയ്തീന്‍ ഹാജി, നടുക്കണ്ടി മൂസ്സ, നടുക്കണ്ടി കുഞ്ഞബ്ദുള്ള, അസീസ് കുന്നത്തറ, സഫ മജീദ്. കിഴക്കേടത്ത് ഇബ്രായി, ടി.എന്‍.റാഫി, വി.കെ.മൊയ്തു, പുന്നച്ചാലില്‍ മൊയ്തു എന്നിവര്‍ പ്രസംഗിച്ചു.മൂസ്സ കോത്തബ്ര സ്വാഗതവുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181965/kanayambath-family-family-meet-to-be-held-in-perambra-on-may-12)