---
title: "കേന്ദ്ര സര്‍ക്കാറിന്റെ തൊഴില്‍ നയം തൊഴിലാളി വിരുദ്ധം"
english_title: "Central Government's Labour Policy Is Anti-Worker"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181973/central-governments-labour-policy-is-anti-worker"
published_at: "2024-02-03T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be65c40cdfe_1.jpg"
keywords: []
---

# കേന്ദ്ര സര്‍ക്കാറിന്റെ തൊഴില്‍ നയം തൊഴിലാളി വിരുദ്ധം

> **Lead Summary:** **പേരാമ്പ്ര: **കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് വേണ്ടി ഭരണം നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ രാഷ്ട്രീയത്തിനതീതമായ പോരാട്ടം അനിവാര്യമാണെന്ന് ആര്‍.ജെ.ഡി.സംസ്ഥാന പ്രസിഡന്റ് എം.വി.യാംസ് കുമാര്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര: **കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് വേണ്ടി ഭരണം നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ രാഷ്ട്രീയത്തിനതീതമായ പോരാട്ടം അനിവാര്യമാണെന്ന് ആര്‍.ജെ.ഡി.സംസ്ഥാന പ്രസിഡന്റ് എം.വി.യാംസ് കുമാര്‍ പറഞ്ഞു.

  ജനതാ ലേബര്‍ യൂനിയന്‍ (ജെ.എല്‍.യു) കോഴിക്കോട് ജില്ലാ ക്യാമ്പ് പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

നവ റോബോട്ടിക് യുഗത്തില്‍ തൊഴില്‍ മേഖല നേരിടുന്ന ഭീഷണികള്‍ അതിജീവിക്കാന്‍ ഭരണകൂട പിന്തുണ അത്യാവശ്യമാണ്. കേന്ദ്ര സര്‍ക്കാറിന്റെ ലേബര്‍ കോഡുള്‍പ്പെടെയുള്ള ഓരോ നയങ്ങളും തൊഴിലാളി വിരുദ്ധമാണ്. തൊഴില്‍ രംഗത്ത് അനുദിനം മാറിക്കൊണ്ടിരിക്കുന്ന മാറ്റത്തിനനുസരിച്ച് തൊഴിലാളികള്‍ പുതിയ പ്രവര്‍ത്തന ശൈലി അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു ജില്ലാ പ്രസിഡന്റ് അഡ്വ: രാജീവന്‍ മല്ലിശ്ശേരി അദ്ധ്യക്ഷനായിരുന്നു ആര്‍.ജെ.ഡി.ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍ .ജെ.ഡി.സംസ്ഥാന ജനറല്‍ സിക്രട്ടറി എന്‍.കെ.വല്‍സന്‍ ജെ.എല്‍.യു. അംഗത്വ വിതരണ ഉദ്ഘാടനം ചെയ്തു. ജില്ലാ സിക്രട്ടറി കെ.രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

  വല്‍സന്‍ എടക്കോടന്‍, നീലിയോട്ട് നാണു സുനില്‍ ഖാന്‍ ,സുജ ബാലുശ്ശേരി, സി.വേണുദാസ് ,എം.കെ.സതി എന്നിവര്‍ സംസാരിച്ചു വൈകീട്ട് നടന്ന സമാപന സമ്മേളനം എ. നാരായണന്‍ കിടാവ് ഉദ്ഘാടനം ചെയ്തു അനീസ് ബാലുശ്ശേരി, കല്ലോട് ഗോപാലന്‍, കെ.പി.രവീന്ദ്രന്‍, പി.സി.സതീഷ്, എ.കെ.അഭിലാഷ്, പി.കെ.ബിജു, ലത്തീഫ് വെള്ളിലോട്ട് ,ഇ കെ.പവിത്രന്‍ എന്നിവര്‍സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181973/central-governments-labour-policy-is-anti-worker)