---
title: "ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു"
english_title: "Health Center Inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181983/health-center-inaugurated"
published_at: "2024-02-03T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be68b0633da_1.png"
keywords: []
---

# ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കോഴിക്കോട് :** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഫണ്ട് പതിനഞ്ച് ലക്ഷം രൂപയും എം.എല്‍.എ ഫണ്ട് ഇരുപത് ലക്ഷം രൂപയും വകയിരുത്തി പെരുവണ്ണാമൂഴി കുടുബാരോഗ്യത്തിന് കീഴില്‍ പുതിയതായി നിര്‍മ്മിച്ച ജനകീയാരോഗ്യകേന്ദ്രം പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട് :** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഫണ്ട് പതിനഞ്ച് ലക്ഷം രൂപയും എം.എല്‍.എ ഫണ്ട് ഇരുപത് ലക്ഷം രൂപയും വകയിരുത്തി പെരുവണ്ണാമൂഴി കുടുബാരോഗ്യത്തിന് കീഴില്‍ പുതിയതായി നിര്‍മ്മിച്ച ജനകീയാരോഗ്യകേന്ദ്രം പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സി കെ ശശി, ബിന്ദു വത്സന്‍, മെമ്പര്‍മാരായ വിനിഷ ദിനേശന്‍, എം.എം പ്രദീപന്‍, പി.സി സുരാജന്‍ , മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷാരോണ്‍, ഡോ.കമറുദീന്‍ എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181983/health-center-inaugurated)