---
title: "കീഴരിയൂര്‍ ഓയില്‍ മില്ലില്‍ വന്‍ തീപിടുത്തം"
english_title: "Massive Fire Breaks Out At Keezhariyur Oil Mill"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182039/massive-fire-breaks-out-at-keezhariyur-oil-mill"
published_at: "2024-02-04T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf4e153f9ec_1.png"
keywords: []
---

# കീഴരിയൂര്‍ ഓയില്‍ മില്ലില്‍ വന്‍ തീപിടുത്തം

> **Lead Summary:** **കോഴിക്കോട് :** കീഴരിയൂര്‍ ഓയില്‍ മില്ലില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെ നാലുമണിയോടെ കൂടെയാണ് കീഴരിയൂര്‍ സ്വദേശി പാലാഴി സലീമിനെ ഉടമസ്ഥതയിലുള്ള പാലാഴി ഓയില്‍ മില്ലില്‍ തീപിടുത്തം ഉണ്ടായത്.

## Article Content

**കോഴിക്കോട് :** കീഴരിയൂര്‍ ഓയില്‍ മില്ലില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെ നാലുമണിയോടെ കൂടെയാണ് കീഴരിയൂര്‍ സ്വദേശി പാലാഴി സലീമിനെ ഉടമസ്ഥതയിലുള്ള പാലാഴി ഓയില്‍ മില്ലില്‍ തീപിടുത്തം ഉണ്ടായത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും വടകരയില്‍ നിന്നുമായി 7 അഗ്‌നിരക്ഷാ വാഹനങ്ങള്‍ എത്തിയാണ് തീയണക്കാന്‍ സാധിച്ചത്. മൂന്നുമണിക്കൂര്‍ നേരത്തേ കഠിന പരിശ്രമത്തിലാണ് പൂര്‍ണമായും തീയാണക്കാന്‍ കഴിഞ്ഞത്. ഉദ്ദേശം 20 ലക്ഷത്തോളം രൂപയുടെ കൊപ്ര നശിച്ചതായി കണക്കാക്കുന്നു.

നിരവധി മെഷീനുകളും കത്തി നശിച്ചു. കൊയിലാണ്ടിയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ശരത് പി കെ യുടെ നേതൃത്വത്തില്‍ ഗ്രേഡ് ASTo പി കെ ബാബു,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത് ബി,നിധിപ്രസാദ് ഇഎം,അരുണ്‍ എസ്,അനൂപ് Np,രജീഷ് വി പി,സജിത്ത് പി,ഹോം ഗാര്‍ഡ് രാജീവ്,ഓം പ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182039/massive-fire-breaks-out-at-keezhariyur-oil-mill)