---
title: "പേരാമ്പ്ര ബ്ലോക്ക് തല ഫുട്‌ബോള്‍ മത്സരം ജെവിസി കല്പത്തുര്‍ ജേതാക്കളായി"
english_title: "Perambra Block Head Football JVC Kalpathur won"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18204/perambra-block-head-football-jvc-kalpathur-won"
published_at: "2021-12-29T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cbd97f15e95_kk.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് തല ഫുട്‌ബോള്‍ മത്സരം ജെവിസി കല്പത്തുര്‍ ജേതാക്കളായി

> **Lead Summary:** ** പേരാമ്പ്ര: **നെഹ്റു യുവകേന്ദ്ര കോഴിക്കോട് ആവള ബ്രദേഴ്‌സ് കലാസമിതിയുമായി സഹകരിച്ചു നടത്തിയ പേരാമ്പ്ര ബ്ലോക്ക്തല ഫുട്‌ബോള്‍ മത്സരത്തില്‍ ജെവിസി കല്പത്തുര്‍ ജേതാക്കളായി.

## Article Content

** പേരാമ്പ്ര: **നെഹ്റു യുവകേന്ദ്ര കോഴിക്കോട് ആവള ബ്രദേഴ്‌സ് കലാസമിതിയുമായി സഹകരിച്ചു നടത്തിയ പേരാമ്പ്ര ബ്ലോക്ക്തല ഫുട്‌ബോള്‍ മത്സരത്തില്‍ ജെവിസി കല്പത്തുര്‍ ജേതാക്കളായി.

ഫൈനല്‍ മത്സരത്തില്‍ ബ്രദേഴ്‌സ് ആവളയെ പരാജയപ്പെടുത്തിയാണ് ജെവിസി കല്പത്തുര്‍ വിജയം കൈവരിച്ചത്.

12 ടീം മത്സരത്തില്‍ പങ്കെടുത്തിരുന്നു  മികച്ച പ്രകടനം കാഴ്ച്ച വെച്ചാണ് ജെവിസി കല്പത്തുര്‍  ജേതാക്കളായത്.

ഗ്രാമ പഞ്ചായത്ത് അംഗം ശ്രീഷ ഗണേഷ് മത്സരം ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ഗ്രാമ പഞ്ചായത്ത് അംഗം ഇ.കെ. സുബൈദ സമ്മാനം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18204/perambra-block-head-football-jvc-kalpathur-won)