---
title: "വടക്കന്‍ കല്ലോട് മസ്ജിദു തഖ്വ ഉദ്ഘാടനം 5 ന് "
english_title: "North Kallode Masjid Taqwa to be inaugurated at 5 pm "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182041/north-kallode-masjid-taqwa-to-be-inaugurated-at-5-pm"
published_at: "2024-02-04T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf50817f0ca_1.png"
keywords: []
---

# വടക്കന്‍ കല്ലോട് മസ്ജിദു തഖ്വ ഉദ്ഘാടനം 5 ന് 

> **Lead Summary:** **പേരാമ്പ്ര:** പുനര്‍നിര്‍മിച്ച വടക്കന്‍ കല്ലോ ട് മസ്ജിദുതഖ് വയുടെ ഉദ്ഘാടനം നാളെ വൈകിട്ട്.4 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** പുനര്‍നിര്‍മിച്ച വടക്കന്‍ കല്ലോ ട് മസ്ജിദുതഖ് വയുടെ ഉദ്ഘാടനം നാളെ വൈകിട്ട്.4 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇതോടനുബന്ധിച്ച് നടത്തുന്ന വനിതാ സംഗമത്തിന് റുമൈസ റാളിയ നേതൃത്വം നല്‍കും. രാത്രി 7.30 ന് മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണം നടത്തും.ഇന്ന് ഉച്ചക്ക് 2.30 ന് നടക്കുന്ന പ്രവാസി മീറ്റ് കെ.പി ഹമീദ് ഉദ്ഘാടനം ചെയ്യും. ഡോ. പി.അഷ്‌റഫ് നേതൃത്വം നല്‍കും. രാത്രി 7.30 ന് സാലിഹ് ഹുദവിയും 5 ന് രാത്രി 7.30 ന് മഅമൂന്‍ ഹുദവിയും പ്രഭാഷണം നടത്തും.

ദുആ മജ്‌ലിസിന് പുറവൂര്‍ ഉസ്താദ് നേതൃത്വം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ അഷ്‌റഫ് മണവയല്‍ , ഫൈസല്‍ നാഗത്ത്, ഒ.ടി റിയാസ്, കെ. ജൗഷിദ്, കെ. ഫര്‍ഹാദ് എന്നിവര്‍സംബന്ധിച്ചു..

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182041/north-kallode-masjid-taqwa-to-be-inaugurated-at-5-pm)