---
title: "കാട്ടുപന്നികള്‍ തെങ്ങിന്‍ തൈകള്‍ നശിപ്പിച്ചു "
english_title: "The wild boars destroyed the coconut saplings"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182099/the-wild-boars-destroyed-the-coconut-saplings"
published_at: "2024-02-04T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bfa0862b9bd_1_thay.jpg"
keywords: []
---

# കാട്ടുപന്നികള്‍ തെങ്ങിന്‍ തൈകള്‍ നശിപ്പിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍ : **കാട്ടുപന്നികള്‍ തെങ്ങിന്‍ തൈകള്‍ നശിപ്പിച്ചു. കാവില്‍കല്ലിടുക്കില്‍ ഇസത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ സ്ഥലത്ത് വെച്ചിരുന്ന ഇരുപതോളം തെങ്ങിന്‍ തൈകളാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്.

## Article Content

**നടുവണ്ണൂര്‍ : **കാട്ടുപന്നികള്‍ തെങ്ങിന്‍ തൈകള്‍ നശിപ്പിച്ചു. കാവില്‍കല്ലിടുക്കില്‍ ഇസത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ സ്ഥലത്ത് വെച്ചിരുന്ന ഇരുപതോളം തെങ്ങിന്‍ തൈകളാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്.

രണ്ടര വര്‍ഷം കഴിഞ്ഞ തൈകളാണ് നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലായി മന്ദംകാവ് കേരഫെഡ് ജംഗ്ഷന്‍ ഭാഗത്തും, കാവുന്തറ പ്രദേശങ്ങളിലുമായി നിരവധി സ്വകാര്യ വ്യക്തികളുടെ തൈകളും മറ്റും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഈ പ്രദേശങ്ങളിലെ കര്‍ഷകര്‍ പന്നികള്‍ വിളകള്‍ നശിപ്പിക്കുന്നതില്‍ വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.

അതിനാല്‍ കൃഷിഭവനില്‍ നിന്നോ, ഫോറസ്റ്റ് ഓഫീസ് മുഖേനയോ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. കെ.ടി.കെ റഷീദ്, സി.പി അയ്യൂബ്, ബഷീര്‍ കുന്നുമ്മല്‍, കെ.പി സത്യന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182099/the-wild-boars-destroyed-the-coconut-saplings)