---
title: "മുയിപ്പോത്ത് കടവത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "A young man was found dead at the Muipoth dock"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182190/a-young-man-was-found-dead-at-the-muipoth-dock"
published_at: "2024-02-05T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0763e2beee_1_death.jpg"
keywords: []
---

# മുയിപ്പോത്ത് കടവത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** ** മുയിപ്പോത്ത്: **വടകര ചാനിയംകടവ് പുഴയിൽ പ്രാണി മുണ്ടക്കൽഭാഗത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു.

## Article Content

** മുയിപ്പോത്ത്: **വടകര ചാനിയംകടവ് പുഴയിൽ പ്രാണി മുണ്ടക്കൽഭാഗത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു.

കൂത്താളി പാറപ്പുറത്ത് ലാലു (45) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് മുയിപ്പോത്ത് പ്രാണി മുണ്ടക്കൽകടവിൽ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ വെള്ളം കുറഞ്ഞ ഭാഗത്താണ് മലർന്ന് കിടന്ന നിലയിൽ മൃതദേഹം നാട്ടുകാർ കണ്ടത്.

നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മേപ്പയൂർ പോലീസ് തുടർ നടപടി സ്വീകരിച്ചു. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182190/a-young-man-was-found-dead-at-the-muipoth-dock)