---
title: "പെരുവണ്ണാമൂഴി കുടിവെള്ള പ്ലാന്റിന് 17 കോടി "
english_title: "17 crores for Peruvannamoozhi drinking water plant"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182261/17-crores-for-peruvannamoozhi-drinking-water-plant"
published_at: "2024-02-05T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0ae59b35c4_1_rt.jpg"
keywords: []
---

# പെരുവണ്ണാമൂഴി കുടിവെള്ള പ്ലാന്റിന് 17 കോടി 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര മണ്ഡലത്തിലെ പെരുവണ്ണാമൂഴിയില്‍ പ്രഖ്യാപിച്ച കുടിവെള്ള പ്ലാന്റിന്റെ പുരോഗതിയെക്കുറിച്ച് നിയമ സഭയിലെ ചോദ്യോത്തര വേളയില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര മണ്ഡലത്തിലെ പെരുവണ്ണാമൂഴിയില്‍ പ്രഖ്യാപിച്ച കുടിവെള്ള പ്ലാന്റിന്റെ പുരോഗതിയെക്കുറിച്ച് നിയമ സഭയിലെ ചോദ്യോത്തര വേളയില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.

പെരുവണ്ണാമുഴിയില്‍ പുതുതായി ഒരു കുപ്പിവെള്ള പ്ലാന്റ് നിര്‍മ്മിക്കുവാന്‍ 17 കോടി രൂപയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. കൂടാതെ പദ്ധതിക്ക് ജലസേചന വകുപ്പിന്റെ കീഴില്‍ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ വില്ലേജിലുള്ള 3.55 ഏക്കര്‍ സ്ഥലം കെ. ഐ. ഐഡിസിക്ക് വിട്ടുനല്‍കുന്നതിന് അനുമതി നല്‍കുകയും, പ്രസ്തുത സ്ഥലം കെ. ഐ. ഐഡിസി നിര്‍ണ്ണയിക്കുകയും ചെയ്തിട്ടുണ്ട്.

പ്ലാന്റ് മെഷിനറി, കെട്ടിടം എന്നിവയും ജിഎസ്ടിയും ഉള്‍പ്പെടെ 22 കോടി രൂപ പദ്ധതി ചെലവ് വരുന്ന വിശദമായ പദ്ധതി റിപ്പോര്‍ട്ട് കെ. ഐ. ഐഡിസി സമര്‍പ്പിച്ചിട്ടുള്ളത് പരിശോധിച്ചു വരുന്നുവെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182261/17-crores-for-peruvannamoozhi-drinking-water-plant)