---
title: " പുതുവല്‍സരത്തില്‍ പിറക്കുന്ന കുരുന്നുകള്‍ക്ക് സൗജന്യ വസ്ത്രങ്ങളുമായി ലിറ്റില്‍ ചിക്ക്"
english_title: "Little Chic with free clothes for newborn babies"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18227/little-chic-with-free-clothes-for-newborn-babies"
published_at: "2021-12-29T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cbfa6a61fbc_006 ETI CLG.jpg"
keywords: []
---

#  പുതുവല്‍സരത്തില്‍ പിറക്കുന്ന കുരുന്നുകള്‍ക്ക് സൗജന്യ വസ്ത്രങ്ങളുമായി ലിറ്റില്‍ ചിക്ക്

> **Lead Summary:** **പേരാമ്പ്ര: **എന്നും പുതുമ തേടിയുള്ള യാത്രയിലാണ് ലിറ്റില്‍ ചിക്ക്. വസ്ത്രങ്ങളില്‍ ഏറ്റവും പുതിയ ഫാഷന്‍ ഉപഭോക്താക്കളില്‍ കുറഞ്ഞ വിലക്ക് എത്തിക്കാന്‍ മാത്രമല്ല പുതിയ ആശയങ്ങളുമായി ഉപഭോക്താക്കള്‍ക്കൊപ്പം മുന്നില്‍ നില്‍ക്കാനും ലിറ്റില്‍ ചിക്ക് എന്നുമുണ്ടാവാറുണ്ട്.

## Article Content

**പേരാമ്പ്ര: **എന്നും പുതുമ തേടിയുള്ള യാത്രയിലാണ് ലിറ്റില്‍ ചിക്ക്. വസ്ത്രങ്ങളില്‍ ഏറ്റവും പുതിയ ഫാഷന്‍ ഉപഭോക്താക്കളില്‍ കുറഞ്ഞ വിലക്ക് എത്തിക്കാന്‍ മാത്രമല്ല പുതിയ ആശയങ്ങളുമായി ഉപഭോക്താക്കള്‍ക്കൊപ്പം മുന്നില്‍ നില്‍ക്കാനും ലിറ്റില്‍ ചിക്ക് എന്നുമുണ്ടാവാറുണ്ട്.

ഈ പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ ഉപഭോക്താക്കള്‍ ക്ക് ഒപ്പം പുതിയ ഒരു ആശയവുമായി എത്തിയിരിക്കയാണ് ലിറ്റില്‍ ചിക്ക്. പുതുവത്സരത്തില്‍ പിറക്കുന്ന 25 കുട്ടികള്‍ക്ക് 1000 രൂപയുടെ വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയുമായാണ് ലിറ്റില്‍ ചിക്ക് 2022 നെ വരവേല്‍ക്കുന്നത്.

വടകര, കൊയിലാണ്ടി താലൂക്കില്‍പെട്ടവരാണ് പദ്ധതിയുടെ ഭാഗമാകുക. ലിറ്റില്‍ ചിക്കിന്റെ നാദാപുരം പേരാമ്പ്ര ഷോറൂം വഴിയാണ് സമ്മാനങ്ങള്‍ വിതരണം ചെയ്യുക.

ഹോസ്പിറ്റലുകള്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് സമ്മാനങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 90377 00110 നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18227/little-chic-with-free-clothes-for-newborn-babies)