---
title: "പൊന്‍കതിര്‍ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ചെറുധാന്യ കൃഷിക്ക് തുടക്കമായി "
english_title: "Under the leadership of the Ponkathir farming group, small grain cultivation was started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182286/under-the-leadership-of-the-ponkathir-farming-group-small-grain-cultivation-was-started"
published_at: "2024-02-05T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0c23185c61_1_vith.jpg"
keywords: []
---

# പൊന്‍കതിര്‍ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ചെറുധാന്യ കൃഷിക്ക് തുടക്കമായി 

> **Lead Summary:** **കല്പത്തൂര്‍ :**നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കല്പത്തൂര്‍ രാവറ്റമംഗലത്ത് തെക്കുമ്പാട്ട് പറമ്പിലെ കൃഷിയിടത്തില്‍ പൊന്‍കതിര്‍ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ചെറുധാന്യകൃഷി ആരംഭിച്ചു.

## Article Content

**കല്പത്തൂര്‍ :**നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കല്പത്തൂര്‍ രാവറ്റമംഗലത്ത് തെക്കുമ്പാട്ട് പറമ്പിലെ കൃഷിയിടത്തില്‍ പൊന്‍കതിര്‍ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ചെറുധാന്യകൃഷി ആരംഭിച്ചു.

സംസ്ഥാന കൃഷിവകുപ്പ്, മില്ലറ്റ് മിഷന്‍ കേരള എന്നിവയുടെ സഹകരണത്തോടെ അരയേക്കര്‍ സ്ഥലത്ത് തുടങ്ങുന്ന മുത്താറി, മണിചോളം, കമ്പ് എന്നിവയുടെ വിത്തിടല്‍ ചടങ്ങ് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു.

മില്ലറ്റ് മിഷന്‍ ജില്ലാ കൃഷിക്കൂട്ടം കോഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ പേരാമ്പ്ര, കൃഷിസംഘാംഗങ്ങളായ രാജന്‍ കൃഷ്ണനിലയം, സി.പി. പ്രീജിത്ത്, സി.പി ഷൈജിത്ത്, കെ.എം ഗംഗാധരന്‍, ഗിരീഷ് കപ്പള്ളി എന്നിവരും ജിന കൃഷ്ണ നിലയം, നാരായണന്‍ വെള്ളിലോട്ട്, കെ.എം വിജയന്‍ തുടങ്ങിയവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182286/under-the-leadership-of-the-ponkathir-farming-group-small-grain-cultivation-was-started)