---
title: "മുയിപ്പോത്ത് കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു "
english_title: "The body of the youth found dead at Muipoth pier was cremated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182343/the-body-of-the-youth-found-dead-at-muipoth-pier-was-cremated"
published_at: "2024-02-05T23:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c12328824c1_1_lalu.jpg"
keywords: []
---

# മുയിപ്പോത്ത് കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **മുയിപ്പോത്ത് പ്രാണിമുണ്ടക്കല്‍ കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു.

## Article Content

** പേരാമ്പ്ര: **മുയിപ്പോത്ത് പ്രാണിമുണ്ടക്കല്‍ കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു.

കൂത്താളി പാറപ്പുറത്ത് ലാലു (40) വിനെയാണ് ഇന്ന് രാവിലെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വടകര റൂട്ടിലോടുന്ന ബസ്സിലെ തൊഴി ലാളിയാണ് ലാലു.

മേപ്പയൂര്‍ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

അച്ഛന്‍ : പരേതനായ ബാലന്‍. അമ്മ: പരേതയായ ദേവി. സഹോദരന്‍: പിലാക്കുന്നത്ത് നിധീഷ് (വെള്ളിയൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182343/the-body-of-the-youth-found-dead-at-muipoth-pier-was-cremated)