---
title: "കല്‍പ്പത്തൂര്‍ കോഴിമുക്കില്‍ വീടിന് തീപിടിച്ചു "
english_title: "A house caught fire in Kalpathur Kozhimuk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182344/a-house-caught-fire-in-kalpathur-kozhimuk"
published_at: "2024-02-05T23:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കല്‍പ്പത്തൂര്‍ കോഴിമുക്കില്‍ വീടിന് തീപിടിച്ചു 

> **Lead Summary:** **കല്‍പ്പത്തൂര്‍: **കോഴിമുക്കിലെ കരുവോത്ത് പ്രമോദിന്റെ വീടിന് തീപിടിച്ചു. കിഞ്ഞ ദിവസം ഉച്ചക്ക് 2.45 ന് അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചത്.

## Article Content

**കല്‍പ്പത്തൂര്‍: **കോഴിമുക്കിലെ കരുവോത്ത് പ്രമോദിന്റെ വീടിന് തീപിടിച്ചു. കിഞ്ഞ ദിവസം ഉച്ചക്ക് 2.45 ന് അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചത്.

അടുക്കളഭാഗം പൂര്‍ണ്ണമായും ബെഡ്‌റും ഭാഗികമായും കത്തി നശിച്ചു.

ഫ്രിഡ്ജ്, മിക്‌സി, വയറിംങ്ങ്, തുണിത്തരങ്ങള്‍,സീലിംങ്ങ്, ജനലുകള്‍, നിലത്തിന്റെ ടൈലുകള്‍, വീട്ടിലെ പാത്രങ്ങള്‍ മറ്റ് ഉപകരണങ്ങള്‍ എല്ലാം കത്തി നശിച്ചു.

ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പേരാമ്പ്രയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പേരാമ്പ്ര പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182344/a-house-caught-fire-in-kalpathur-kozhimuk)