---
title: "പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് "
english_title: "Perambra Gram Panchayat Office March"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182460/perambra-gram-panchayat-office-march"
published_at: "2024-02-06T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1f18a38e56_1_march.jpg"
keywords: []
---

# പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് 

> **Lead Summary:** **പേരാമ്പ്ര:** വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോര്‍ത്ത് സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തില്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി.

## Article Content

**പേരാമ്പ്ര:** വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോര്‍ത്ത് സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തില്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി.

വഴിയോരകച്ചവടം നിയന്ത്രിക്കുക, മാലിന്യം ഇല്ലാത്ത സ്ഥാപനങ്ങളെ യൂസര്‍ ഫീയില്‍ നിന്ന് ഒഴിവാക്കുക, ജിഎസ്ടി അപാകതകള്‍ പരിഹരിക്കുക, പഞ്ചായത്ത് ലൈസെന്‍സ് കാലവധി 5 വര്‍ഷമാക്കി പുനര്‍നിര്‍ണ്ണയിക്കുക, വികസന ആവശ്യങ്ങ ക്കായി ഒഴിപ്പിക്കപെടുന്ന വ്യാപരികള്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരതിവാസവും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

ഏരിയാ വൈസ് പ്രസിഡന്റ് വി.കെ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. സത്യന്‍ സ്‌നേഹ, വി. ശ്രീനി, പി ദാസന്‍, ഷാജു ഹൈലൈറ്റ്, മജീദ് കച്ചിന്‍സ്, ചന്ദ്രന്‍ ഭാരത്, ടി. സോമന്‍, വി.പി സത്യനാഥന്‍, ഷാജി ഒയാമ, ടി.കെ പ്രകാശ്, സന്തോഷ്, മുഹമ്മദലി മാനസ, നിര്‍മ്മല സജീവ്, സീമ, അനിത, സാബിറ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182460/perambra-gram-panchayat-office-march)