---
title: "ചേര്‍മല ഭഗവതി കാവ് ക്ഷേത്രോത്സവം കൊടിയേറി"
english_title: "Chermala Bhagavathy Kav temple festival flagged off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182514/chermala-bhagavathy-kav-temple-festival-flagged-off"
published_at: "2024-02-06T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c21d039f460_1_KODI.jpg"
keywords: []
---

# ചേര്‍മല ഭഗവതി കാവ് ക്ഷേത്രോത്സവം കൊടിയേറി

> **Lead Summary:** ** പേരാമ്പ്ര: **ചേര്‍മല ഭഗവതി കാവ് ക്ഷേത്രോത്സവം കൊടിയേറി. കൊടിയേറ്റത്തിന് കര്‍മ്മികളായ ശശി, പുഷ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

** പേരാമ്പ്ര: **ചേര്‍മല ഭഗവതി കാവ് ക്ഷേത്രോത്സവം കൊടിയേറി. കൊടിയേറ്റത്തിന് കര്‍മ്മികളായ ശശി, പുഷ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫെബ്രുവരി 11 12 13 തീയതികളിലാണ് ഉത്സവം നടക്കുക. ഫെബ്രുവരി 11 ഞായറാഴ്ച കാലത്ത് 6 മണിക്ക് തുടികൊട്ടി കാവുണര്‍ത്തല്‍, 8 മണിക്ക് ഗുരു കാരണവര്‍ വെള്ളാട്ട്, വൈകുന്നേരം 6 മണിക്ക് ഇളനീര്‍കുല വരവ്, രാത്രി 10 മണിക്ക് സിനിമ, ടിവി താരമായ സിറാജ് പയ്യോളി അവതരിപ്പിക്കുന്ന ഫിഗര്‍ഷോയും സി.എം റോക്‌സ് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സ് മറ്റ കലാപരിപാടികളും അരങ്ങേറും.

ഫെബ്രുവരി 12 തിങ്കളാഴ്ച വൈകീട്ട് 6 മണിക്ക് താലപ്പൊലി, രാത്രി 8 മണിക്ക് ഭഗവതി വെള്ളാട്ട്, വനദേവത വെള്ളാട്ട്, രാത്രി 10 മണിക്ക് നാഗകാളി വെള്ളാട്ട്, രാത്രി 1 മണിക്ക് ഗുളികന്‍ വെള്ളാട്ട് എന്നിവ നടക്കും.

ഫെബ്രുവരി 13 ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിക്ക് കരിയാത്തന്‍ വെള്ളാട്ട്, കാലത്ത് 6 മണിക്ക് ഗുരുതി വെള്ളാട്ട് എന്നിവയും നടക്കും. ഉത്സവ ദിവസങ്ങളില്‍ അന്നദാനം ഉണ്ടായിരിക്കുന്നതാണെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182514/chermala-bhagavathy-kav-temple-festival-flagged-off)