---
title: "നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ് എസ് എല്‍ സി  തീവ്ര പരിശീലനം പദ്ധതി ഫോട്ടോ ഫിനീഷ് തുടങ്ങി"
english_title: "SSLC Intensive Training Project Photo Finishes Begins At Nochad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182525/sslc-intensive-training-project-photo-finishes-begins-at-nochad-higher-secondary-school"
published_at: "2024-02-06T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c223549f06c_1.png"
keywords: []
---

# നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ് എസ് എല്‍ സി  തീവ്ര പരിശീലനം പദ്ധതി ഫോട്ടോ ഫിനീഷ് തുടങ്ങി

> **Lead Summary:** ** കോഴിക്കോട്:** നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.എസ് എല്‍.സി. തീവ്ര പരിശീലന പദ്ധതി ഫോട്ടോ ഫിനീഷ് ഒരുക്കം 24 തുടങ്ങി.

## Article Content

** കോഴിക്കോട്:** നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.എസ് എല്‍.സി. തീവ്ര പരിശീലന പദ്ധതി ഫോട്ടോ ഫിനീഷ് ഒരുക്കം 24 തുടങ്ങി.

പഠനപിന്നോക്കാക്കാര്‍ക്കും മറ്റ് ഗ്രേഡ് ക്ലാസ്സുകള്‍ക്കും തീവ്ര പരിശീലന പദ്ധതിയാണ് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. പഠനപിന്നോക്കാര്‍ക്കുള്ള ക്യാമ്പ് നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാക്കല്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയരക്ടര്‍ വി.എം. അഷറഫ് പദ്ധതി വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് എം. ബിന്ദു, ഡെപ്യൂട്ടി എച്ച് എം.പി.പി. ബാബു, സ്വാഗത സംഘം ചെയര്‍മാന്‍ പി.പി. മജീദ്‌കെ. സബീല്‍ , ഇര്‍ഷാദ് മുഹദ്, കെ. ബാസിമ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182525/sslc-intensive-training-project-photo-finishes-begins-at-nochad-higher-secondary-school)