---
title: "ഉള്ള്യേരി - കുറ്റ്യാടി സംസ്ഥാന പാതയിലെ എടോത്ത് താഴ പാലത്തിന് സമീപത്ത് ഭീഷണിയായി നില്‍ക്കുന്ന ഉണങ്ങിയ മരം മുറിച്ച് മാറ്റണം "
english_title: "The threatening dry tree near the Edoth lower bridge on the state highway should be cut down and replaced karuvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18255/the-threatening-dry-tree-near-the-edoth-lower-bridge-on-the-state-highway-should-be-cut-down-and-replaced-karuvannur"
published_at: "2021-12-29T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc1d4485bdb_0000 WATERMARK.jpg"
keywords: []
---

# ഉള്ള്യേരി - കുറ്റ്യാടി സംസ്ഥാന പാതയിലെ എടോത്ത് താഴ പാലത്തിന് സമീപത്ത് ഭീഷണിയായി നില്‍ക്കുന്ന ഉണങ്ങിയ മരം മുറിച്ച് മാറ്റണം 

> **Lead Summary:** ** കരുവണ്ണൂര്‍: **ഉള്ള്യേരി - കുറ്റ്യാടി സംസ്ഥാന പാതയിലെ എടോത്ത് താഴ പാലത്തിന് സമീപത്ത് ഭീഷണിയായി നില്‍ക്കുന്ന ഉണങ്ങിയ മരം മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തം.

## Article Content

** കരുവണ്ണൂര്‍: **ഉള്ള്യേരി - കുറ്റ്യാടി സംസ്ഥാന പാതയിലെ എടോത്ത് താഴ പാലത്തിന് സമീപത്ത് ഭീഷണിയായി നില്‍ക്കുന്ന ഉണങ്ങിയ മരം മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തം.

കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന ഉണങ്ങിയ മരം മുറിച്ച് മാറ്റിയില്ലെങ്കില്‍ വന്‍ അപകടമുണ്ടാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ ഇതിനു ചുവട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. കാറ്റടിച്ചാല്‍ ഒടിഞ്ഞു വീഴാന്‍ പാകത്തിലാണ് ഈ മരം നില്‍ക്കുന്നത്. മരത്തിന്റെ ചില്ലകള്‍ ഇടയ്ക്ക് ഒടിഞ്ഞു വീഴാറുമുണ്ട്.

സംസ്ഥാന പാതയിലൂടെ നിരന്തരമായി വാഹനം കടന്ന് പോവുന്ന ഈ ഭാഗത്ത് ഈ മരം മുറിച്ച് മാറ്റിയാല്‍ വന്‍ അപകടം ഒഴിവാക്കാം. അധികാരികള്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18255/the-threatening-dry-tree-near-the-edoth-lower-bridge-on-the-state-highway-should-be-cut-down-and-replaced-karuvannur)