---
title: "ജഡ്ജിക്കെതിരെ വധ ഭീഷണി; ചങ്ങരോത്ത് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു"
english_title: "Death threat against judge; A native of Changaroth is in police custody"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182590/death-threat-against-judge-a-native-of-changaroth-is-in-police-custody"
published_at: "2024-02-06T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c2732acbb9d_1_arestt.jpg"
keywords: []
---

# ജഡ്ജിക്കെതിരെ വധ ഭീഷണി; ചങ്ങരോത്ത് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

> **Lead Summary:** ** പേരാമ്പ്ര: **ജഡ്ജിക്കെതിരെ വധ ഭീഷണി മുഴക്കിയ ചങ്ങരോത്ത് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

## Article Content

** പേരാമ്പ്ര: **ജഡ്ജിക്കെതിരെ വധ ഭീഷണി മുഴക്കിയ ചങ്ങരോത്ത് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

രജ്ഞിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ക്കെതിരെ ശിക്ഷവിധിച്ച ആലപ്പുഴ സെഷന്‍സ് കോടതി ജഡ്ജി പി.ജി ശ്രീദേവിക്കെതിരെ സാമൂഹൃ മാധ്യമങ്ങളിലൂടെ വധ ഭീഷണി മുഴക്കിയതിനാണ് യുവാവിനെതിരെ കേസെടുത്ത് പെരുവണ്ണാമൂഴി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ചങ്ങരോത്ത് കുളക്കണ്ടത്തിലെ ആശാരിക്കണ്ടി മുഹമ്മദ് ഹാദി (26) നെയാണ് പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്പക്ടര്‍ പി. അരുണ്‍ദാസിന്റെയും സബ്ബ് ഇന്‍സ്പക്ടര്‍ കെ. ഖദീജയുടെയും നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്.

സംഭവത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി യുവാവിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പൊലിസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പൊലീസ് പിടിയിലാവുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182590/death-threat-against-judge-a-native-of-changaroth-is-in-police-custody)