---
title: "വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ"
english_title: "Nudity  displayed on female student; The youth was arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182622/nudity-displayed-on-female-student-the-youth-was-arrested"
published_at: "2024-02-07T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c30269499ab_1_prethy.jpg"
keywords: []
---

# വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

> **Lead Summary:** ** പേരാമ്പ്ര:** കൂത്താളിയിൽ 12കാരിയായ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനവും തുടർന്ന് ലൈംഗികാതിക്രമവും നടത്തിയ യുവാവായ ബസ് ജീവനക്കാരൻ അറസ്റ്റിൽ.

## Article Content

** പേരാമ്പ്ര:** കൂത്താളിയിൽ 12കാരിയായ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനവും തുടർന്ന് ലൈംഗികാതിക്രമവും നടത്തിയ യുവാവായ ബസ് ജീവനക്കാരൻ അറസ്റ്റിൽ.

ചങ്ങരോത്ത് സൂപ്പിക്കട സ്വദേശി എള്ളുപറമ്പിൽ ഇ.പി. സിദ്ദീഖ് (48) ആണ് അറസ്റ്റിലായത്. ഇയാൾ കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറാണ്. കൂത്താളിയിൽ വെച്ച് ഫെബ്രുവരി രണ്ട് വെള്ളിയാഴ്ചയായിരുന്നു കേസിനാസ്‌പദമായ സംഭവം.

കൂത്താളി ഹൈസ്ക്കൂളിൽ റോഡിൽ ഇരു ചക്ര വാഹനത്തിലെത്തിയ പ്രതി നടന്നു പോവുകയായിരുന്ന കുട്ടികളുടെ അടുത്തേക്ക് എത്തുകയും പരിചയ ഭാവത്തിൽ സംസാരിച്ചു തുടങ്ങുകയും കൈകളിൽ പിടിക്കാൻ ശ്രമിക്കുകയും ചെയ്തു.

തുടർന്ന് നഗ്നതാ പ്രദർശനം നടത്തിയ പ്രതി ലൈംഗികാതിക്രമത്തിന് മുതിർന്നതോടെ വിദ്യാർത്ഥിനി ഓടി രക്ഷപ്പെടുകയുമായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

കെഎസ്ആർടിസി ബസിനെ അപകടത്തിൽ പെടുത്താൻ ശ്രമിച്ചത് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ എം.എ. സന്തോഷ്, സി.എം. സുനിൽകുമാർ, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതി സഞ്ചരിച്ച കെഎൽ 56 F 1187 ആക്ടീവ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182622/nudity-displayed-on-female-student-the-youth-was-arrested)