---
title: "കൂത്താളി അതിജീവനം 2021 സപ്തദിന ക്യാമ്പിന് തുടക്കമായി "
english_title: "Koothali Survival 2021 marks the beginning of a seven-day camp perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18264/koothali-survival-2021-marks-the-beginning-of-a-seven-day-camp-perambra"
published_at: "2021-12-29T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc2d39b0c88_0000 WATERMARK.jpg"
keywords: []
---

# കൂത്താളി അതിജീവനം 2021 സപ്തദിന ക്യാമ്പിന് തുടക്കമായി 

> **Lead Summary:** ** പേരാമ്പ്ര: **അതിജീവനം 2021 സപ്തദിന ക്യാമ്പിന് ഡിസംബര്‍ 26 ന് തുടക്കമായി. കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം എന്‍എസ്എസ് സപ്തദിന ക്യാമ്പ് കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **അതിജീവനം 2021 സപ്തദിന ക്യാമ്പിന് ഡിസംബര്‍ 26 ന് തുടക്കമായി. കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം എന്‍എസ്എസ് സപ്തദിന ക്യാമ്പ് കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് ടി.കെ. അനില്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മാനേജര്‍ ബി. ബിശ്വജിത്ത് മുഖ്യാതിഥിയായിരുന്നു.

നീറ്റ് പരീക്ഷയില്‍ എഐആര്‍ 100 ാം റാങ്കും സംസ്ഥാന തലത്തില്‍ 6-ാം റാങ്കും കരസ്ഥമാക്കിയ മുന്‍ എന്‍എസ്എസ് വളണ്ടിയര്‍ പി. നിമിഷയെ ചടങ്ങില്‍ ആദരിച്ചു.

എം.പി. ഉനൈസ്, വി.കെ. ബാബു എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി.കെ. ഷിബിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രോഗ്രാം ഓഫീസര്‍ പി.കെ. ഷിംന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18264/koothali-survival-2021-marks-the-beginning-of-a-seven-day-camp-perambra)