---
title: "മാനസ കക്കയം കഥാ-കവിതാ പുരസ്‌കാര സമര്‍പ്പണവും സര്‍ഗ്ഗ സന്ധ്യയും ഇന്ന് കക്കയം ടൗണില്‍ സംഘടിപ്പിക്കും "
english_title: "Manasa Kakkayam Story and Poetry Award Ceremony and Sarga Sandhya will be held in Kakkayam Town today."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18269/manasa-kakkayam-story-and-poetry-award-ceremony-and-sarga-sandhya-will-be-held-in-kakkayam-town-today"
published_at: "2021-12-29T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc3003317cf_obit.jpg"
keywords: []
---

# മാനസ കക്കയം കഥാ-കവിതാ പുരസ്‌കാര സമര്‍പ്പണവും സര്‍ഗ്ഗ സന്ധ്യയും ഇന്ന് കക്കയം ടൗണില്‍ സംഘടിപ്പിക്കും 

> **Lead Summary:** **പേരാമ്പ്ര**: നാലാമത് സംസ്ഥാനതല മാനസ കക്കയം (മാനിഫിക്കേഷന്‍ ഓഫ് ആര്‍ട്ട് ആന്റ് ക്രിയേറ്റിവിറ്റി) കഥാ-കവിതാ പുരസ്‌കാര സമര്‍പ്പണവും സര്‍ഗ്ഗ സന്ധ്യയും ഇന്ന് വൈകീട്ട് 4 മണിക്ക് കക്കയം ടൗണില്‍ വെച്ച് സടത്തുന്നു. യുവ എഴുത്തുകാരായ കെ.എസ്. രതീഷിനും, പി.ടി. പ്രജീഷിനുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

## Article Content

**പേരാമ്പ്ര**: നാലാമത് സംസ്ഥാനതല മാനസ കക്കയം (മാനിഫിക്കേഷന്‍ ഓഫ് ആര്‍ട്ട് ആന്റ് ക്രിയേറ്റിവിറ്റി) കഥാ-കവിതാ പുരസ്‌കാര സമര്‍പ്പണവും സര്‍ഗ്ഗ സന്ധ്യയും ഇന്ന് വൈകീട്ട് 4 മണിക്ക് കക്കയം ടൗണില്‍ വെച്ച് സടത്തുന്നു. യുവ എഴുത്തുകാരായ കെ.എസ്. രതീഷിനും, പി.ടി. പ്രജീഷിനുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

തുടര്‍ന്ന് യുവകവികള്‍ അണിനിരക്കുന്ന കവിയരങ്ങും, കക്കയത്തെ സംഗീത കൂട്ടായ്മയായ എസ്പിബി മ്യൂസിക് ബാന്റിന്റെ ഇമ്പമാര്‍ന്ന സംഗീതവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ആന്‍സ്റ്റീന എലിസബത്ത് ജോണ്‍സണ്‍ ആലപിക്കുന്ന ഈശ്വര പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിക്കും. ചെറുകഥാകൃത്ത് വി.പി. ഏലിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ബേളോക്ക് മെമ്പര്‍ അഡ്വ: വി.കെ. ഹസീന മുഖ്യാതിഥിയാകും.

പ്രാദേശിക ചരിത്ര രചനയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ജിയാന്‍ ജോസഫ് കണിച്ചേരി ബിആര്‍സിയില്‍ പ്രാദേശിക ചരിത്ര രചനയില്‍ രണ്ടാം സ്ഥാനം നേടിയ ആന്‍സണ്‍ മാത്രൂ, ജോണ്‍സണ്‍ എന്നീ കുരുന്നുകളെ ചടങ്ങില്‍ വെച്ച് ആദരിക്കും.

കവിയരങ്ങ് ഉദ്ഘാടനം രഘുനാഥന്‍ കൊളത്തൂര്‍ നിര്‍വ്വഹിക്കും. ആശംസകള്‍ ഡാര്‍ലി എബ്രഹാം, വി.പി. ബാലന്‍, ഈപ്പന്‍, കെ.ജി. അരുണ്‍, ആന്റണി വിന്‍സന്റ്, സന്ദീപ് കളപ്പുര, തോമസ് വെളിയംകുളം, മുജീബ് കക്കയം, നിസാം കക്കയം, ഷിബു തോക്കട എന്നിവര്‍ ആശംസയേകും.

റഷീദ് കെ.വൈ, റിഷാല്‍ കക്കയം, ജോണി ചാക്കോ, സുനില്‍ പാറക്കല്‍, അനില്‍ പൂവന്‍മല, ജോഷി കല്ലനോട്, ബോബന്‍ തൊണ്ടിമാക്കല്‍, രാജന്‍ കക്കയം, ഷാജു ചെത്തിപ്പുഴ, നന്ദന സിബി, സാന്ദ്ര ഷാജു തുടങ്ങിയ കലാകാരന്മാര്‍ അണിനിരന്ന സംഗീത നിശ വൈകീട്ട് ആറ് മണിക്ക് അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18269/manasa-kakkayam-story-and-poetry-award-ceremony-and-sarga-sandhya-will-be-held-in-kakkayam-town-today)