---
title: "ചേനോളിയില്‍ 137 സ്‌നേഹ ദീപങ്ങള്‍ തെളിയിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍"
english_title: "Congress workers light 137 love lamps in Chenoli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18275/congress-workers-light-137-love-lamps-in-chenoli"
published_at: "2021-12-29T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc36e75d794_0000 WATERMARK.jpg"
keywords: []
---

# ചേനോളിയില്‍ 137 സ്‌നേഹ ദീപങ്ങള്‍ തെളിയിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍

> **Lead Summary:**  **പേരാമ്പ്ര: **ചേനോളിയില്‍ 137 സ്‌നേഹ ദീപങ്ങള്‍ തെളിയിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സ് ജന്മദിനം ആഘോഷിച്ചു.

## Article Content

 **പേരാമ്പ്ര: **ചേനോളിയില്‍ 137 സ്‌നേഹ ദീപങ്ങള്‍ തെളിയിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സ് ജന്മദിനം ആഘോഷിച്ചു.

നങ്ങാറത്ത് ഭാഗം സിയുസിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സിയുസി പ്രസിഡന്റ് സുരേഷ് മായഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.

ദീപേഷ് തുമ്പക്കണ്ടി, നെല്ലിയോട്ട് ബാലകൃഷ്ണന്‍, കണ്ണന്‍ തെക്കേ കളത്തുപ്പൊയില്‍, ശ്രീജിത്ത് തുമ്പക്കണ്ടി, മുത്തു മീത്തലെ താമരശ്ശേരി, രഞ്ജിത്ത് തുമ്പക്കണ്ടി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ടി.കെ. ബീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18275/congress-workers-light-137-love-lamps-in-chenoli)