---
title: "കെഎസ്ഇബി ലൈനില്‍ നിന്ന് തെങ്ങിന് തീ പടര്‍ന്നത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി "
english_title: "A coconut fire spread from the KSEB line has alarmed the locals"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182756/a-coconut-fire-spread-from-the-kseb-line-has-alarmed-the-locals"
published_at: "2024-02-07T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c380421aaf2_1_shock.jpg"
keywords: []
---

# കെഎസ്ഇബി ലൈനില്‍ നിന്ന് തെങ്ങിന് തീ പടര്‍ന്നത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി 

> **Lead Summary:** പയ്യോളി: പയ്യോളി തോലേരിയില്‍ പേരാമ്പ്ര പയ്യോളി റോഡിന് സമീപത്തെ തെങ്ങിന് കെഎസ്ഇബി ലൈനില്‍ നിന്ന് തീ പടര്‍ന്നത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി.

## Article Content

പയ്യോളി: പയ്യോളി തോലേരിയില്‍ പേരാമ്പ്ര പയ്യോളി റോഡിന് സമീപത്തെ തെങ്ങിന് കെഎസ്ഇബി ലൈനില്‍ നിന്ന് തീ പടര്‍ന്നത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി.

തോലേരിയില്‍ കളത്തില്‍ അബ്ദുള്ളയുടെ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങിനാണ് തീപടര്‍ന്നത്. വളരെ തിരക്കേറിയ റോഡിന് സമീപത്തെ തെങ്ങിലെ തീ മറ്റ് ഭാഗങ്ങളിലേക്കോ, റോഡിലെ വാഹനങ്ങളിലേക്കോ പടരുമോ എന്ന ആശങ്കയിലായിരുന്നു നാട്ടുകാര്‍.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും അസിസ്റ്റന്റ്  സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസ്സര്‍മാരായ കെ ശ്രീകാന്ത്, പി.ആര്‍ സോജു, കെ.പി വിപിന്‍, സി.കെ സ്മിതേഷ്, ഹോംഗാര്‍ഡ് എ.സി അജീഷ് എന്നിവര്‍ സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് തീ അണച്ചു. കെഎസ്ഇബി ജീവനക്കാരും സംഭവസ്ഥലത്തെത്തിയിരുന്നു.

വേനല്‍ കഠിനമാകുന്ന സാഹചര്യത്തില്‍ അഗ്‌നിബാധയ്‌ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അഗ്‌നിരക്ഷാസേനാവൃത്തങ്ങള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182756/a-coconut-fire-spread-from-the-kseb-line-has-alarmed-the-locals)