---
title: "കോഴിക്കോട് എന്‍ഐടിയിലേക്ക് യുവജന മാര്‍ച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ "
english_title: "DYFI organizes youth march to Kozhikode NIT"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182829/dyfi-organizes-youth-march-to-kozhikode-nit"
published_at: "2024-02-07T23:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c3c7f68b504_1_dyfi.jpg"
keywords: []
---

# കോഴിക്കോട് എന്‍ഐടിയിലേക്ക് യുവജന മാര്‍ച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ 

> **Lead Summary:** **പേരാമ്പ്ര:** കോഴിക്കോട് എന്‍ഐടിയിലേക്ക് ഡിവൈഎഫ്‌ഐ യുവജന മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കോഴിക്കോട് എന്‍ഐടിയിലേക്ക് ഡിവൈഎഫ്‌ഐ യുവജന മാര്‍ച്ച് സംഘടിപ്പിച്ചു.

ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജില്ലാ ട്രഷറര്‍ ടി.കെ സുമേഷ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.എം. നിനു , ദിപു പ്രേംനാഥ്, കെ. അരുണ്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു സ്വാഗതവും ജില്ലാ കമ്മറ്റി അംഗം പ്രഗിന്‍ലാല്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182829/dyfi-organizes-youth-march-to-kozhikode-nit)