---
title: "എല്‍പി സ്‌കൂള്‍ കായികമേളയില്‍ പേരാമ്പ്ര എയുപി സ്‌കൂള്‍ ചാമ്പ്യന്‍മാര്‍"
english_title: "Perambra AUP School Champions at LP School Sports Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182885/perambra-aup-school-champions-at-lp-school-sports-festival"
published_at: "2024-02-08T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4631673e84_1_aupp.JPG"
keywords: []
---

# എല്‍പി സ്‌കൂള്‍ കായികമേളയില്‍ പേരാമ്പ്ര എയുപി സ്‌കൂള്‍ ചാമ്പ്യന്‍മാര്‍

> **Lead Summary:** ** പേരാമ്പ്ര:** ഗ്രാമപഞ്ചായത്ത് തല എല്‍പി സ്‌കൂള്‍ കായികമേളയില്‍ പന്ത്രണ്ടോളം സ്‌കൂളുകളെ ബഹുദൂരം പിന്നിലാക്കി പേരാമ്പ്ര എയുപി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.

## Article Content

** പേരാമ്പ്ര:** ഗ്രാമപഞ്ചായത്ത് തല എല്‍പി സ്‌കൂള്‍ കായികമേളയില്‍ പന്ത്രണ്ടോളം സ്‌കൂളുകളെ ബഹുദൂരം പിന്നിലാക്കി പേരാമ്പ്ര എയുപി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.

ഒന്ന്, രണ്ട് ക്ലാസുകളിലെ എല്‍.പി. മിനിയിലും മൂന്ന്, നാല് ക്ലാസുകളിലെ എല്‍.പി. കിഡീസിലും ഓട്ട മത്സരങ്ങളിലും ലോംഗ് ജംപിലും റിലേയിലും വ്യക്തമായ ആധിപത്യം നേടിയാണ് പേരാമ്പ്ര എയുപി സ്‌കൂള്‍ ചാമ്പ്യന്‍മാരായത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്ത കായികമേളയിലെ ജേതാക്കള്‍ക്ക് മെമ്പര്‍ ജോന പി. ട്രോഫികള്‍ വിതരണം ചെയ്തു.

മെമ്പര്‍മാരായ പി.കെ. രാഗേഷ്, വിനോദന്‍ തിരുവോത്ത്, പഞ്ചായത്ത് എഡ്യുക്കേഷന്‍ കണ്‍വീനര്‍ മൊയ്തീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182885/perambra-aup-school-champions-at-lp-school-sports-festival)