---
title: "നൊച്ചാട് കൃഷിക്കൂട്ടായ്മക്ക് ലഭിച്ച കാര്‍ഷിക ഉപകരണങ്ങളുടെ വിതരണം "
english_title: "Distribution of agricultural implements received by Nochad Krishi Kootayam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182910/distribution-of-agricultural-implements-received-by-nochad-krishi-kootayam"
published_at: "2024-02-08T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4778a971d1_1_nochad1.JPG"
keywords: []
---

# നൊച്ചാട് കൃഷിക്കൂട്ടായ്മക്ക് ലഭിച്ച കാര്‍ഷിക ഉപകരണങ്ങളുടെ വിതരണം 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ 15-ാം വാര്‍ഡില്‍ രൂപീകരിച്ച കൃഷിക്കൂട്ടായ്മക്ക് കൃഷി വകുപ്പില്‍ നിന്നും അനുവദിച്ച കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ 15-ാം വാര്‍ഡില്‍ രൂപീകരിച്ച കൃഷിക്കൂട്ടായ്മക്ക് കൃഷി വകുപ്പില്‍ നിന്നും അനുവദിച്ച കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു.

നൊച്ചാട് കൃഷിക്കൂട്ടത്തിന്റെ പ്രസിഡന്റ്  എ.എം അബൂബക്കറുടെ അധ്യക്ഷതയില്‍ വാര്‍ഡ് അംഗം പി.എം രജീഷ് ഉദ്ഘാടനം ചെയ്തു. നൊച്ചാട് കൃഷി ഓഫീസര്‍ ജിജോ ജോസഫ് ഉപകരണങ്ങള്‍ കൈമാറി.

ചടങ്ങില്‍ കൃഷി അസിസ്റ്റന്റ്. പ്രിയങ്ക, ശുഭശ്രീ, ഡി.എം രജീഷ്, വി.പി.കെ. ഇബ്രാഹിം, പി.എം. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എന്‍. കുഞ്ഞിമൊയ്തീന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി സത്യന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182910/distribution-of-agricultural-implements-received-by-nochad-krishi-kootayam)