---
title: "നൊച്ചാട് പേരാമ്പ്ര റോഡിന്റെ അറ്റകുറ്റപ്പണിക്കായി ഇറക്കിയ മെറ്റല്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു"
english_title: "Metal lowered for maintenance of Nochchad Perambra road poses a threat to commuters"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18292/metal-lowered-for-maintenance-of-nochchad-perambra-road-poses-a-threat-to-commuters"
published_at: "2021-12-29T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc4f8b718ae_0000 WATERMARK.jpg"
keywords: []
---

# നൊച്ചാട് പേരാമ്പ്ര റോഡിന്റെ അറ്റകുറ്റപ്പണിക്കായി ഇറക്കിയ മെറ്റല്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

> **Lead Summary:** ** പേരാമ്പ്ര:** നൊച്ചാട് പേരാമ്പ്ര റോഡിന്റെ അറ്റകുറ്റപ്പണിക്കായി വാല്യക്കോട് മുളിയങ്ങല്‍ പിഎംജിഎസ്‌വൈ റോഡില്‍ മെറ്റല്‍ സ്റ്റോക്ക് ചെയ്യുന്നത് ഭീഷണിയാകുന്നു. 

## Article Content

** പേരാമ്പ്ര:** നൊച്ചാട് പേരാമ്പ്ര റോഡിന്റെ അറ്റകുറ്റപ്പണിക്കായി വാല്യക്കോട് മുളിയങ്ങല്‍ പിഎംജിഎസ്‌വൈ റോഡില്‍ മെറ്റല്‍ സ്റ്റോക്ക് ചെയ്യുന്നത് ഭീഷണിയാകുന്നു. 

റോഡിലേക്ക് കിടക്കുന്ന മെറ്റല്‍ കാരണം വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും കനാല്‍ റോഡിനും ഭീഷണിയാകുകയാണ്. നിലവില്‍ ഗ്യാരണ്ടി പിരീഡ് കഴിയാത്ത റോഡാണ് മുളിയങ്ങല്‍ ചേനോളി വാല്യക്കോട് പിഎംജിഎസ്‌വൈ കനാല്‍ റോഡ്.

ദിനംപ്രതി ചെറുതും വലുതുമായ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ചേനോളി സമതാ ഗ്രൗണ്ടില്‍ ആയിരുന്നു ക്വോറി വേസ്റ്റും മെറ്റലും സ്റ്റോക്ക് ചെയ്തിരുന്നത്. ആ സ്ഥലം ഉപയോഗപ്പെടുത്താതെ പിഡബ്ലുഡി ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് കരാറുകാര്‍ റോഡില്‍ മെറ്റല്‍ ഇറക്കിയത്.

പിഎംജിഎസ്‌വൈ കനാല്‍ റോഡ് സൈഡില്‍ മെറ്റല്‍ ഇറക്കാന്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഐഎന്‍ടിയുസി നൊച്ചാട് മണ്ഡലം സെക്രട്ടറി രഞ്ജിത്ത് തുമ്പക്കണ്ടി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18292/metal-lowered-for-maintenance-of-nochchad-perambra-road-poses-a-threat-to-commuters)