---
title: "വടകര മുഹമ്മദ് ഹാജി തങ്ങള്‍ മിഅറാജ് നേര്‍ച്ച സമാപിച്ചു"
english_title: "Vadakara Muhammed Haji Thangal concluded the miraj vow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182970/vadakara-muhammed-haji-thangal-concluded-the-miraj-vow"
published_at: "2024-02-08T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4a7d070453_ATTACH_NEWS.jpg"
keywords: []
---

# വടകര മുഹമ്മദ് ഹാജി തങ്ങള്‍ മിഅറാജ് നേര്‍ച്ച സമാപിച്ചു

> **Lead Summary:**  പേരാമ്പ്ര: ചരിത്ര പ്രസിദ്ധമായ വടകര മുഹമ്മദ് ഹാജി തങ്ങള്‍ മിഅറാജ് നേര്‍ച്ച സമാപിച്ചു. ചെറുവണ്ണൂര്‍ മലയില്‍ മഖാമില്‍ നാലു ദിവസം നീണ്ടുനിന്ന നേര്‍ച്ചക്ക് സയ്യിദ് കോയകുഞ്ഞി തങ്ങള്‍ കൊടക്കല്‍ ആദ്യ ദിവസം നേതൃത്വം നല്‍കി.

## Article Content

 പേരാമ്പ്ര: ചരിത്ര പ്രസിദ്ധമായ വടകര മുഹമ്മദ് ഹാജി തങ്ങള്‍ മിഅറാജ് നേര്‍ച്ച സമാപിച്ചു. ചെറുവണ്ണൂര്‍ മലയില്‍ മഖാമില്‍ നാലു ദിവസം നീണ്ടുനിന്ന നേര്‍ച്ചക്ക് സയ്യിദ് കോയകുഞ്ഞി തങ്ങള്‍ കൊടക്കല്‍ ആദ്യ ദിവസം നേതൃത്വം നല്‍കി.

അലവിക്കുട്ടി ഫൈസി വേങ്ങര മതപ്രഭാഷണം നടത്തി. രണ്ടാം ദിവസം മഖാമില്‍ സമൂഹ സിയറാത്തും മിഅറാജ് ദഅവാ കോളേജ് വിദ്യാര്‍ത്ഥികളുടെ ബുര്‍ദമജ്‌ലിസ് നടന്നു. തുടര്‍ന്ന് സയ്യിദ് സനാ ഉള്ള ബാ അലവി തങ്ങളുടെ അധ്യക്ഷതയില്‍ ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍ പ്രഭാഷണം നടത്തി.

മൂന്നാം ദിവസം ഉസ്താദ് അബ്ദുല്‍ ഖാദര്‍ ഹാജി നേതൃത്വം കൊടുത്ത ദഫ് വരവും സൗഹൃദസംഗമവും തുടര്‍ന്ന് ഇശല്‍ വിരുന്നും മത പ്രഭാഷണത്തിന് കൊച്ചേരി കുഞ്ഞബ്ദുള്ള സഖാഫിയുടെ അധ്യക്ഷതയില്‍ നൗഫല്‍ സഖാഫി കളസ നേതൃത്വം നല്‍കി.

ശാദുലി മജ്‌ലിസിന് സയ്യിദ് യഹ്യല്‍ ബുഖാരി കാസര്‍ഗോഡ് നേതൃത്വം നല്‍കി. സമാപന ദിവസമായ ഇന്നലെ ദഫ് വരവിന് ബഷീര്‍ ഉസ്താദ് പതിയാക്കര, നജീബ് കോട്ടക്കല്‍, ത്വാഹ പേരാമ്പ്ര നേതൃത്വം നല്‍കി.

മിഅറാജ് അനുസ്മരണവും സമാപന സമ്മേളനവും കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുല്‍ നസീര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍ നിര്‍വ്വഹിച്ചു. കെ കെ അഹമദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറഅധ്യക്ഷനായി. വി.പി.എം. ഫൈസി വില്യാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.

റഷീദ് മുസ്ലിയാര്‍ ആയഞ്ചേരി, കൊച്ചേരി കുഞ്ഞബ്ദുള്ള സഖാഫി, ബഷീര്‍ ഹാജി മക്ക, കുഞ്ഞി മോന്‍ ഹാജി, അലവികുട്ടി ഫൈസി, മജീദ് സഖാഫി വൈലത്തൂര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് മൗലിദ് പാരായണത്തിനും പ്രാര്‍ത്ഥനക്കും സയ്യിദ് കുഞ്ഞി സീതി കോയ തങ്ങള്‍ കൊയിലാട്ട് നേതൃത്വം നല്‍കി.നാലു ദിവസങ്ങളിലും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും വന്ന അമ്പതിനായിരത്തോളം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182970/vadakara-muhammed-haji-thangal-concluded-the-miraj-vow)