---
title: "ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ഡെസ്‌പെഡിഡ ഒരുക്കി ഒന്‍പതാം ക്ലാസുകാര്‍"
english_title: "Despedida was prepared by ninth graders at Olive Public School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182999/despedida-was-prepared-by-ninth-graders-at-olive-public-school"
published_at: "2024-02-08T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4c1c673a75_1_DESPEDIDA1.JPG"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ഡെസ്‌പെഡിഡ ഒരുക്കി ഒന്‍പതാം ക്ലാസുകാര്‍

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പത്താം ക്ലാസ് സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയെ നേരിടാന്‍ പോകുന്ന പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്‍തലമുറക്കാരുടെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആശംസാനുഗ്രഹ ചടങ്ങൊരുക്കി.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പത്താം ക്ലാസ് സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയെ നേരിടാന്‍ പോകുന്ന പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്‍തലമുറക്കാരുടെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആശംസാനുഗ്രഹ ചടങ്ങൊരുക്കി.

രക്ഷിതാക്കളുടെ കരം കവര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒലീവിന്റെ അക്ഷര മുറ്റത്തെത്തിയ കുരുന്നുകള്‍ വിവേകവും വിജ്ഞാനവും നേടി അറിവിന്റെ പ്രകാശം പരത്തി ഇന്ന് അതേ രക്ഷിതാക്കള്‍ക്കൊപ്പം അധ്യാപകരുടെ അനുഗ്രഹാശംസകളോടെ സ്‌കൂളിന്റെ പടിയിറങ്ങുന്ന കാഴ്ച ഏറെ വികാര നിര്‍ഭരമായിരുന്നു.

പ്രിന്‍സിപ്പല്‍ കെ.വി ജോര്‍ജ് കൊളുത്തിയ വിദ്യാദീപം പത്താം ക്ലാസ്സുകാര്‍ ഒന്‍പതാം ക്ലാസ്സുകാര്‍ക്ക് കൈമാറുന്ന രംഗം ഏറെ വര്‍ണ്ണപ്പൊലിമ ചാര്‍ത്തി.

പി.ടി.എ പ്രസിഡന്റ്  പി.ടി. അഷറഫിന്റെ അധ്യക്ഷതയില്‍ നടത്തിയ ചടങ്ങ് ട്രസ്റ്റ്‌ മെമ്പര്‍ കുരുവത്ത് കണ്ട് മൊയ്തീന്‍ ഹാജി ഉദ്ഘാടനം ചെയ്തു.

ലെയ്‌സണ്‍ ഓഫീസര്‍ പി.എ മുഹമ്മദ്, അസി പ്രിന്‍സിപ്പല്‍ കെ.കെ നഫസെ, അധ്യാപകരായ രജില കാപ്പുമ്മല്‍, ധന്യ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ ലുമ അക്ഷ, ഫെബിന്‍ അല്‍ഫഹാട് എന്നിവര്‍ നന്ദി പ്രകാശനം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182999/despedida-was-prepared-by-ninth-graders-at-olive-public-school)