---
title: "ഇടിഐ ഫെസ്റ്റ്"
english_title: "ETI Fest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/183033/eti-fest"
published_at: "2024-02-08T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4f1dba6021_ATTACH_NEWS.jpg"
keywords: []
---

# ഇടിഐ ഫെസ്റ്റ്

> **Lead Summary:**  പേരാമ്പ്ര : പേരാമ്പ്രയിലെ പ്രമുഖ ടെക്നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഇടിഐ കോളേജില്‍ ഇടിഐ ഫെസ്റ്റ് സംഘടിപ്പിച്ചു. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രശസ്ത പിന്നണി ഗായകനും പട്ടുറുമാല്‍ ഫെയിമുമായ അജയ് ഗോപാല്‍ ഉദ്ഘാടനം ചെയ്തു.

## Article Content

 പേരാമ്പ്ര : പേരാമ്പ്രയിലെ പ്രമുഖ ടെക്നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഇടിഐ കോളേജില്‍ ഇടിഐ ഫെസ്റ്റ് സംഘടിപ്പിച്ചു. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രശസ്ത പിന്നണി ഗായകനും പട്ടുറുമാല്‍ ഫെയിമുമായ അജയ് ഗോപാല്‍ ഉദ്ഘാടനം ചെയ്തു.

ജീവിതത്തെ സൗന്ദര്യവത്ക്കരിക്കുന്നതായിരിക്കണം വിദ്യാഭ്യാസമെന്ന് അദ്ദേഹം പറഞ്ഞു. ജോലി എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസത്തെ കാണുമ്പോഴാണ് വിദ്യാഭ്യാസത്തിന് അര്‍ത്ഥമില്ലാതെ പോകുന്നതെന്നും അജയ് ഗോപാല്‍ പറഞ്ഞു. ഇടിഐ ഡയറക്ടര്‍ കെ.കെ മുഹമ്മദ് റാഷിദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ബാലകൃഷ്ണന്‍ കണ്ടോത്തിനെ ആദരിച്ചു.

കെ.എം സുധീഷ് കുമാര്‍, കെ.കെ. സുമ, ലിമ്യ ഗോവിന്ദ്, പി. ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും ഡ്രീം മ്യൂസിക്കല്‍ ബാന്‍ഡ് കാലിക്കറ്റിന്റെ ഗാനമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/183033/eti-fest)