---
title: "കീഴരിയൂരില്‍ വന്‍ വ്യാജമദ്യവേട്ട -1100 ലിറ്റര്‍ വാഷ് പിടികൂടി "
english_title: "Large fake liquor hunt in Keezhariyoor: 1100 liters of wash seized perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18310/large-fake-liquor-hunt-in-keezhariyoor-1100-liters-of-wash-seized-perambra"
published_at: "2021-12-29T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc68ea92c2a_0000 WATERMARK.jpg"
keywords: []
---

# കീഴരിയൂരില്‍ വന്‍ വ്യാജമദ്യവേട്ട -1100 ലിറ്റര്‍ വാഷ് പിടികൂടി 

> **Lead Summary:** ** പേരാമ്പ്ര: **കീഴരിയൂരില്‍ വന്‍ വ്യാജമദ്യവേട്ട -1100 ലിറ്റര്‍ വാഷാണ് പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് സംയുക്തമായാണ് തിരച്ചിലില്‍ നടത്തിയത്.

## Article Content

** പേരാമ്പ്ര: **കീഴരിയൂരില്‍ വന്‍ വ്യാജമദ്യവേട്ട -1100 ലിറ്റര്‍ വാഷാണ് പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് സംയുക്തമായാണ് തിരച്ചിലില്‍ നടത്തിയത്.

ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് വാഷ് പിടികൂടിയത്. കൊയിലാണ്ടി താലൂക്ക് കീഴരിയൂര്‍ വില്ലേജില്‍ ഇയ്യാലോല്‍ മീത്തല്‍ കോളനി പരിസരത്തുള്ള പ്രവര്‍ത്തനരഹിതമായ ചെങ്കല്‍ ക്വാറിയില്‍ നിന്നുമാണ് വാഷ് പിടിച്ചത്.

ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 1100 ലിറ്റര്‍ വാഷ് കണ്ടെടുത്ത് അബ്കാരി കേസ്സെടുത്തു. പുതുവത്സരാഘോഷത്തിനായി ചാരായം വാറ്റുന്നതിനായി പ്രത്യേകം തയാറാക്കിയ വാഷ് ആണ് എക്‌സൈസ് പാര്‍ട്ടി പിടികൂടി നശിപ്പിച്ചത്.

പ്രിവന്റീവ് ഓഫീസര്‍ എന്‍.സുരേഷ് ബാബു, ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ വി. പ്രജിത്ത്, ഗ്രേഡ് പി.ഒ. സജിത്ത് കുമാര്‍, സിഇഒ കെ.എന്‍. ജിജു, ഡ്രൈവര്‍ ദിനേശ് എന്നിവര്‍ ഉള്‍പ്പെട്ട എക്‌സൈസ് പാര്‍ട്ടിയാണ് വാഷ് കണ്ടെടുത്തത്. പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18310/large-fake-liquor-hunt-in-keezhariyoor-1100-liters-of-wash-seized-perambra)