---
title: "പുതിയ ഭാരവാഹികളുമായി കടിയങ്ങാട് തണല്‍-കരുണ "
english_title: "Katiyangad Thanal-Karuna with new office bearers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18314/katiyangad-thanal-karuna-with-new-office-bearers"
published_at: "2021-12-29T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc7378dff63_WATER MARK.JPG"
keywords: []
---

# പുതിയ ഭാരവാഹികളുമായി കടിയങ്ങാട് തണല്‍-കരുണ 

> **Lead Summary:** **പേരാമ്പ്ര**:** **മുന്നോറോളം ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കും മുപ്പത്തി രണ്ട് കിഡ്‌നി രോഗികള്‍ക്കും സംരക്ഷണം നല്‍കിവരുന്ന തണല്‍ കരുണ കടിയങ്ങാടിന്റെ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര**:** **മുന്നോറോളം ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കും മുപ്പത്തി രണ്ട് കിഡ്‌നി രോഗികള്‍ക്കും സംരക്ഷണം നല്‍കിവരുന്ന തണല്‍ കരുണ കടിയങ്ങാടിന്റെ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ് ഉദ്ഘാടനം ചെയ്തു.

വൈ: പ്രസിഡണ്ട് ടി.കെ മോഹന്‍ദാസ് അധ്യക്ഷനായി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫിസ, മസാഹിര്‍ വടകര, എഞ്ചിനീയര്‍ റഫിഖ് എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി കെ.എം. മുഹമ്മദലി റിപ്പോര്‍ട്ടും ട്രഷറര്‍ ടി.കെ. റിയാസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

2022ലേക്കുള്ള ഭാരവാഹികളായി പ്രസിഡണ്ട് തെരുവത്ത് അബ്ദുള്‍ മജിദ്, വര്‍ക്കിക്ക് പ്രസിഡണ്ട് ടി.കെ. മോഹന്‍ദാസ്, ജന:സെക്രട്ടറി കെ.എം. മുഹമ്മദലി, ഖജാന്‍ജി ടി.കെ. റിയാസ്, കോ ഓര്‍ഡിനേറ്റര്‍ പി.കെ. നവാസ്, വൈ പ്രസിഡണ്ടുമാര്‍, ഡോ. പി.കെ. ഷാജഹാന്‍, പി.എം. യൂസഫ്, ഓ.ടി. കുഞ്ഞമ്മദ്, സൂപ്പി കക്കട്ടില്‍, രാമചന്ദ്രന്‍, സെക്രട്ടറിമാര്‍ ഉബൈദ് വാഴയില്‍, അബ്ദുല്ലാ സല്‍മാന്‍, ഇ.ജെ. മുഹമദ്‌നിയാസ്, പി.കെ. ഹമിദ്, മോഹന്‍ദാസ് കായക്കൊടി എന്നിവരെ തിരഞ്ഞെടുത്തു.

പി.കെ. നവാസ് സ്വാഗതവും അബ്ദുല്ലാ സല്‍മാന്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18314/katiyangad-thanal-karuna-with-new-office-bearers)