---
title: "ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസ്"
english_title: "Congress celebrates birthday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18320/congress-celebrates-birthday"
published_at: "2021-12-29T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc7a674bd57_vvvv - Copy (3) - Copy.JPG"
keywords: []
---

# ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസ്

> **Lead Summary:** ** പേരാമ്പ്ര: **ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137ാം ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മണ്ഡലം, ബൂത്ത്, സിയുസി കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ആഘോഷിച്ചു.

## Article Content

** പേരാമ്പ്ര: **ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137ാം ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മണ്ഡലം, ബൂത്ത്, സിയുസി കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ആഘോഷിച്ചു.

ചങ്ങരോത്ത് കന്നാട്ടി മാണിക്കാം കണ്ടി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പതാക ഉയര്‍ത്തുകയും മധുരവിതരണം നടത്തിയാണ് ജന്മദിനം ആഘോഷിച്ചത്. കന്നാട്ടി വഞ്ചിപ്പാറയില്‍ ജന്മദിനത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തി.

തുടര്‍ന്ന് നടന്ന യോഗത്തില്‍ സിയുസി ഭാരവാഹികള്‍ ചേര്‍ന്ന് 137ാം ജന്മദിന കേക്ക് മുറിച്ചു. മണ്ഡലം റിസോഴ്‌സ് പേഴ്‌സണ്‍ വി.കെ. രമേശന്‍ ഉദ്ഘാടനം ചെയ്തു.

സിയുസി പ്രസിഡന്റ് രഷിത രാജേഷ് അധ്യക്ഷയായി. എന്‍.പി. വിജയന്‍, പ്രകാശന്‍ കന്നാട്ടി, ഇ.സി. സന്ദീപ്, പി.പി. പ്രദീപന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സിയുസി സെക്രട്ടറി രഷിത രജീഷ ഷാജി സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ ശരണ്യ ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18320/congress-celebrates-birthday)