---
title: "മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സ് മേപ്പയ്യൂര്‍ ടൗണിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു"
english_title: "Maypayur Blooming Arts organized a group race to Maypayur town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18327/maypayur-blooming-arts-organized-a-group-race-to-maypayur-town"
published_at: "2021-12-29T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc88b760972_index.jpg"
keywords: []
---

# മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സ് മേപ്പയ്യൂര്‍ ടൗണിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു

> **Lead Summary:** ** മേപ്പയ്യൂര്‍:** ബ്ലൂമിംഗ് ആര്‍ട്‌സ് നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ ഭരണഘടനയെ അറിയാന്‍ ക്യമ്പെയ്‌ന്റെ ഭാഗമായി മേപ്പയ്യൂര്‍ ടൗണിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു.

## Article Content

** മേപ്പയ്യൂര്‍:** ബ്ലൂമിംഗ് ആര്‍ട്‌സ് നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ ഭരണഘടനയെ അറിയാന്‍ ക്യമ്പെയ്‌ന്റെ ഭാഗമായി മേപ്പയ്യൂര്‍ ടൗണിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു.

യുവാക്കളില്‍ ഭരണഘടനയെ കുറിച്ച് കൂടുതല്‍ അറിയാനും, അതിന്റെ വിവിധ വശങ്ങളെ കുറിച്ച് ബോധവാന്മാരാക്കാനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. യുവജന കാര്യ കായിക മന്ത്രാലയം ഡിസംബര്‍ 31 വരെ നടത്തുന്ന ക്യാമ്പെയ്‌നോടനുബന്ധിച്ചാണ് പരിപാടി നടത്തിയത്.

ബ്ലൂമിംഗ് പരിസരത്ത് വച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ റണ്‍ ഫ്‌ളാഗോഫ് ചെയ്തു. ബ്ലൂമിംഗ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നെഹ്‌റു യുവകേന്ദ്ര ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ പി.പി. അശ്വന്ത് പദ്ധതി വിശദീകരണം നടത്തി.

സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, കെ.പി. രാമചന്ദ്രന്‍, സി. നാരായണന്‍, ടി. ചന്ദ്രന്‍, എസ്.ബി. നിഷിത് മുഹമ്മദ്, മുഹമ്മദ് റാസില്‍, വി.കെ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18327/maypayur-blooming-arts-organized-a-group-race-to-maypayur-town)