---
title: "കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് സത്യന്‍ കടിയങ്ങാട്"
english_title: "Congress leader Sathyan Kadiyangad said that the central and state governments should be ready to save the farmers."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/183279/congress-leader-sathyan-kadiyangad-said-that-the-central-and-state-governments-should-be-ready-to-save-the-farmers"
published_at: "2024-02-09T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c6452d9247f_1.png"
keywords: []
---

# കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് സത്യന്‍ കടിയങ്ങാട്

> **Lead Summary:** **പേരാമ്പ്ര:** വിലയിടിവും വിലത്തകര്‍ച്ചയും പ്രകൃതിദുരന്തങ്ങളും വന്യമൃഗശല്യവുംമൂലം നിലനില്‍പ്പ് അപകടത്തിലായ കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് സത്യന്‍ കടിയങ്ങാട്.

## Article Content

**പേരാമ്പ്ര:** വിലയിടിവും വിലത്തകര്‍ച്ചയും പ്രകൃതിദുരന്തങ്ങളും വന്യമൃഗശല്യവുംമൂലം നിലനില്‍പ്പ് അപകടത്തിലായ കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് സത്യന്‍ കടിയങ്ങാട്.

കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുംവരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രക്ഷോഭം തുടരണ മെന്നും ആദ്ദേഹം പറഞ്ഞു.

കേന്ദ്ര കേരള സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൂത്താളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്താളി കൃഷിഭവനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സത്യന്‍ കടിയങ്ങാട്. ഷിജു പുല്ല്യോട്ട് അദ്ധ്യക്ഷത വഹിച്ചു.

ഉമ്മര്‍ തണ്ടോറ ,മോഹന്‍ദാസ് ഓണിയില്‍ , ഇ.ടി സത്യന്‍ , സി.കെ ബാലന്‍ , രാജന്‍ കെ പുതിയേടുത്ത് , ബാബു പള്ളിക്കൂടം , മഹിമ രാഘവന്‍ നായര്‍ , സി പ്രേമന്‍, ശ്രീവിലാസ് ബിനോയ് എന്‍ കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍ ,രാഗിത കെ വി . പത്മാവതി, ഐശ്വര്യ നാരായണന്‍, കുഞ്ഞികൃഷ്ണന്‍ തുറശ്ശേരികണ്ടി, സി എന്‍ നാരായണന്‍ പത്മിനി നിരവത്ത് ,എന്‍ എം മണി എന്നിവര്‍പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/183279/congress-leader-sathyan-kadiyangad-said-that-the-central-and-state-governments-should-be-ready-to-save-the-farmers)