---
title: "സകുടുംബം ശാക്തീകരണ പദ്ധതിക്ക് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍തുടക്കമായി."
english_title: "The Sakutumbam Empowerment Project was launched at Vadakkumbad Higher Secondary School."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/183284/the-sakutumbam-empowerment-project-was-launched-at-vadakkumbad-higher-secondary-school"
published_at: "2024-02-09T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c647ac54db8_2.png"
keywords: []
---

# സകുടുംബം ശാക്തീകരണ പദ്ധതിക്ക് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍തുടക്കമായി.

> **Lead Summary:** **പേരാമ്പ്ര :** സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സകുടുംബം ശാക്തീകരണ പദ്ധതിക്ക് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി.

## Article Content

**പേരാമ്പ്ര :** സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സകുടുംബം ശാക്തീകരണ പദ്ധതിക്ക് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി.

കുറ്റ്യാടി പോലീസ് സമ്പ് ഇന്‍സ്‌പെക്ടര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എസ് പി സി സപ്പോര്‍ട്ടിങ് ഗ്രൂപ്പ് പ്രസിഡണ്ട് വഹീദ പറേമ്മല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി കെ രവിത , കെ പി മുരളികൃഷ്ണദാസ്, ടി കെ റിയാസ്, എന്‍ പി രാധിക, ഷിജി ബാബു , കമ്പനിമാന്റര്‍ എസ് ജെ കൃഷ്ണപ്രിയ എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കളും പങ്കെടുക്കുന്ന തുറന്ന സംവാദത്തിന് പോലീസ്, എക്‌സൈസ്, ചൈല്‍ഡ് ലൈന്‍ എന്നീ ഏജന്‍സികളുടെ സേവനവും ലഭ്യമാണ്. മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഭാഗവാക്കാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട 134 വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ പി പി ജയരാജ്. പി ബാബു , കൗണ്‍സിലര്‍ യു കെ ഗോകില എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്യം നല്കി. കെ ജോതി , ഇല്ലത്ത് മോഹനന്‍, നിസ്മ സമീര്‍, സവിത ബിജു, എന്‍ സതീശന്‍, കെ പി ജയേഷ്, ഷിജി സുരേഷ്, എം ലീല, പി ദീപ, തസ്ലീമ നസി , പി എം സിദ്ദിക്ക്, രമ്യ ഗിരീഷ്, വി രമ്യ, പ്രജിഷ , ശരണ്യ , പി ഗിവീത എന്നിവര്‍ വിവിധ സെഷനുകളിലെ ചര്‍ച്ചകളില്‍പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/183284/the-sakutumbam-empowerment-project-was-launched-at-vadakkumbad-higher-secondary-school)