---
title: "ആഭ്യന്തരവകുപ്പിനെതിരെ; നോക്കൂകുത്തി സ്ഥാപിക്കല്‍ സമരം "
english_title: "Against the Home Department; Nokukuthi Establishment Struggle perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18330/against-the-home-department-nokukuthi-establishment-struggle-perambra"
published_at: "2021-12-29T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc8f58df01e_index.jpg"
keywords: []
---

# ആഭ്യന്തരവകുപ്പിനെതിരെ; നോക്കൂകുത്തി സ്ഥാപിക്കല്‍ സമരം 

> **Lead Summary:** **പേരാമ്പ്ര:** കേരളത്തിലെ ക്രമസമാധാന വീഴ്ചകളില്‍ നോക്കുകുത്തിയായി മാറിയിരിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെ നോക്കൂകുത്തി സ്ഥാപിക്കല്‍ സമരം നടത്തി.

## Article Content

**പേരാമ്പ്ര:** കേരളത്തിലെ ക്രമസമാധാന വീഴ്ചകളില്‍ നോക്കുകുത്തിയായി മാറിയിരിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെ നോക്കൂകുത്തി സ്ഥാപിക്കല്‍ സമരം നടത്തി.

യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ പരിസരത്ത് നോക്കുകുത്തി സ്ഥാപിച്ചുകൊണ്ടാണ് സമരം നടത്തിയത്. പരിപാടി കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഖില്‍ ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജെസ്മിന മജീദ്, കെഎസ്യു ജില്ലാ സെക്രട്ടറി അര്‍ജുന്‍ കട്ടയാട്ട്, പി.എം. പ്രകാശന്‍, കെ.പി. ഷൈജു, അഭിമന്യു സുബി, അമിത് മനോജ്, ലിന്‍സി നൊച്ചാട്, ഷിഗില്‍ പന്നിമുക്ക്, സജീര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18330/against-the-home-department-nokukuthi-establishment-struggle-perambra)