---
title: "രണ്ടു വര്‍ഷം മുമ്പ് കാണാതായ കൂത്താളി സ്വദേശി പുത്തപുരയില്‍ കുമാരന്‍ എന്നയാളെ കണ്ടെത്തി"
english_title: "Kumaran, a native of Koothali, who went missing two years ago, has been found in Puthapura."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/183300/kumaran-a-native-of-koothali-who-went-missing-two-years-ago-has-been-found-in-puthapura"
published_at: "2024-02-09T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c65826f10ef_123127559_19ips1a.png"
keywords: []
---

# രണ്ടു വര്‍ഷം മുമ്പ് കാണാതായ കൂത്താളി സ്വദേശി പുത്തപുരയില്‍ കുമാരന്‍ എന്നയാളെ കണ്ടെത്തി

> **Lead Summary:** **പേരാമ്പ്ര : **രണ്ടു വര്‍ഷം മുമ്പ് കാണാതായ കൂത്താളി സ്വദേശി പുത്തപുരയില്‍ കുമാരന്‍ എന്നയാളെ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ സന്തോഷ് എം.എ യുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം കണ്ടെത്തി കോടതിയില്‍ ഹാജരാക്കി.

## Article Content

**പേരാമ്പ്ര : **രണ്ടു വര്‍ഷം മുമ്പ് കാണാതായ കൂത്താളി സ്വദേശി പുത്തപുരയില്‍ കുമാരന്‍ എന്നയാളെ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ സന്തോഷ് എം.എ യുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം കണ്ടെത്തി കോടതിയില്‍ ഹാജരാക്കി.

കൊറോണക്കാലത്ത് ബിസിനസ് നഷ്ട്ടത്തിലായി കടബാധ്യത മൂലം നാടുവിട്ടതായിരുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ടിയാനെ വര്‍ക്ക് സൈറ്റില്‍ വെച്ചാണ് കണ്ടെത്തിയത്.

നാടുവിട്ട ശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ നാടുമായോ വീട്ടുകാരുമായോ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഹൈദ്രബാദ്, കര്‍ണാടക, വയനാട് എന്നിവടങ്ങളില്‍ സഞ്ചരിച്ച് ആരുമറിയാതെ കൂലിപ്പണിയെടുത്ത് ജീവിച്ച് വരികയായിരുന്നു ഇയാള്‍. കോടതിയില്‍ ഹാജരായി മൊഴി കൊടുത്ത് വീട്ടിലേക്ക് പോകാതെ കുമാരന്‍ പണിസ്ഥലത്തേക്ക്മടങ്ങി.

scpo സുനില്‍കുമാര്‍സി.എം, ശ്രീജിത്ത് വി.സി എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നുരണ്ടു വര്‍ഷം മുമ്പ് കാണാതായ കൂത്താളി സ്വദേശി പുത്തപുരയില്‍ കുമാരന്‍ എന്നയാളെ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ സന്തോഷ് എം.എ യുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം കണ്ടെത്തി കോടതിയില്‍ ഹാജരാക്കി.

കൊറോണക്കാലത്ത് ബിസിനസ് നഷ്ട്ടത്തിലായി കടബാധ്യത മൂലം നാടുവിട്ടതായിരുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ടിയാനെ വര്‍ക്ക് സൈറ്റില്‍ വെച്ചാണ് കണ്ടെത്തിയത്. നാടുവിട്ട ശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ നാടുമായോ വീട്ടുകാരുമായോ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഹൈദ്രബാദ്, കര്‍ണാടക, വയനാട് എന്നിവടങ്ങളില്‍ സഞ്ചരിച്ച് ആരുമറിയാതെ കൂലിപ്പണിയെടുത്ത് ജീവിച്ച് വരികയായിരുന്നു ഇയാള്‍. കോടതിയില്‍ ഹാജരായി മൊഴി കൊടുത്ത് വീട്ടിലേക്ക് പോകാതെ കുമാരന്‍ പണിസ്ഥലത്തേക്ക്മടങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/183300/kumaran-a-native-of-koothali-who-went-missing-two-years-ago-has-been-found-in-puthapura)