---
title: "ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 2024- 25 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു."
english_title: "Cheruvannur Grama Panchayat presented the budget for 2024-25."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/183311/cheruvannur-grama-panchayat-presented-the-budget-for-2024-25"
published_at: "2024-02-10T00:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c676cfba90d_ATTACH_NEWS.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 2024- 25 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.

> **Lead Summary:** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 2024- 25 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്തിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ആദില നിബ്രാസ് ബജറ്റ് അവതരണം നടത്തി.

## Article Content

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 2024- 25 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്തിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ആദില നിബ്രാസ് ബജറ്റ് അവതരണം നടത്തി.

മുന്‍ ബാക്കി 33, 15 , 392 രൂപ ഉള്‍പ്പെടെ 358394 632 രൂപ വരവും 35, 31, 56, 320 രൂപ ചെലവും 52, 38 312 രൂപ നിക്കിയിരിപ്പും കണക്കാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കൃഷിക്കും ഭവന പദ്ധതികള്‍ക്കും വനിത ക്ഷേമത്തിനും ബജറ്റില്‍ മുന്‍ തൂക്കം നല്‍കുന്നു. ലൈഫ് ഭവന പദ്ധതിക്ക് 8.78 കോടിയും കൃഷി ഉല്പാദന മേഖലക്ക് 1 കോടി 4 ലക്ഷം രൂപയും വകയിരുത്തി.

വനിതകള്‍ക്ക് ഓട്ടോ റിക്ഷ വാങ്ങിച്ചു നല്‍കുന്നതിന് 8 ലക്ഷം രുപയും ജനറല്‍ വിഭാഗത്തിന് വീട് അറ്റകുറ്റ പണികള്‍ നടത്തുന്നതിന് 25 ലക്ഷവും വകയിരുത്തി.

ഷീ ഫെസ്റ്റിന് 2 ലക്ഷം ,വയോജന പാര്‍ക് നിര്‍മ്മിക്കുന്നതിന് 6 ലക്ഷം രൂപയും, ഭിന്നശേഷിക്കാര്‍ക്ക് വിനോദയത്രക്ക് 1 ലക്ഷം.

മാലിന്യ സംസ്‌കരണത്തിന് പൊതുഇടങ്ങളില്‍ വേസ്റ്റ് ബിന്‍ സിസിടിവി എന്നിവ സ്ഥാപിക്കുന്നതിന് 34 53 000 രൂപയും നീക്കിവെച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/183311/cheruvannur-grama-panchayat-presented-the-budget-for-2024-25)