---
title: "കെഎസ്ടിയു ജില്ലാ അധ്യാപക വോളി: തോടന്നൂര്‍ സബ് ജില്ല ചാമ്പ്യന്മാര്‍ "
english_title: "KSTU District Teacher Volley: Thodannur Sub District Champions"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18332/kstu-district-teacher-volley-thodannur-sub-district-champions"
published_at: "2021-12-29T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc93e970343_WATER MARK.JPG"
keywords: []
---

# കെഎസ്ടിയു ജില്ലാ അധ്യാപക വോളി: തോടന്നൂര്‍ സബ് ജില്ല ചാമ്പ്യന്മാര്‍ 

> **Lead Summary:** **പേരാമ്പ്ര: **കേരള സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ (കെഎസ്ടിയു) കോഴിക്കോട് ജില്ലാ കമ്മിറ്റി കടിയങ്ങാട് സംഘടിപ്പിച്ച ഒന്നാമത് ജില്ലാതല വോളി ബോള്‍ ടൂര്‍ണ്ണമെന്റില്‍ തോടന്നൂര്‍ സബ് ജില്ല ചാമ്പ്യന്‍മാരായി.

## Article Content

**പേരാമ്പ്ര: **കേരള സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ (കെഎസ്ടിയു) കോഴിക്കോട് ജില്ലാ കമ്മിറ്റി കടിയങ്ങാട് സംഘടിപ്പിച്ച ഒന്നാമത് ജില്ലാതല വോളി ബോള്‍ ടൂര്‍ണ്ണമെന്റില്‍ തോടന്നൂര്‍ സബ് ജില്ല ചാമ്പ്യന്‍മാരായി.

കൊടുവള്ളി സബ് ജില്ല റണ്ണേഴ്‌സ് അപ്പും കുന്നുമ്മല്‍ സബ് ജില്ല സെക്കന്‍ഡ് റണ്ണേഴ്‌സ് അപ്പും കരസ്ഥമാക്കി. എ.പി സൂപ്പി മാസ്റ്റര്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ് വിതരണം ചെയ്തു.

മണ്ടോടി ബഷീര്‍ അധ്യക്ഷനായി. ടി.പി ഗഫൂര്‍, കല്ലൂര്‍ മുഹമ്മദലി, കെ.എം.എ നാസര്‍, കിളിയമ്മല്‍ കുഞ്ഞബ്ദുള്ള, ടി.കെ മുഹമ്മദ് റിയാസ്, കെ.പി ഷംസീര്‍, ശിഹാബ് കന്നാട്ടി, ടി.പി സാജിദ്, എം ഷഫീഖ്, കെ.ടി അബ്ദുല്‍ ലത്തീഫ്, ടി ജമാലുദ്ധീന്‍, ടി.കെ അബ്ദുല്‍ കരീം, എ.കെ അബ്ദുള്ള, പി.വി നൗഷാദ്, കെ.കെ.സി കുഞ്ഞബ്ദുള്ള, ടി നാസര്‍, ടി.പി ഹസ്സന്‍, അനീസ് മടവൂര്‍, കെ.സി ഇസ്മായില്‍, സൗഫി താഴേക്കണ്ടി, നിസാര്‍ എം.കെ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18332/kstu-district-teacher-volley-thodannur-sub-district-champions)